കൊച്ചി: ടൈല്‍സ് രംഗത്ത് കൂടുതല്‍ ഡിസൈനുകളുമായി സിമേരോ ടൈല്‍സ്. പുതിയ ഡിസൈനുകള്‍ എത്തുന്നതോടെ 500 കളറില്‍ ടൈല്‍സുള്ള സ്ഥാപനമായി സിമേരോ മാറുമെന്ന് ജനറല്‍ മാനേജര്‍ (സൗത്ത്) പ്രദീപ് കുമാര്‍ അറിയിച്ചു.
ഏറ്റവും ഗുണനിലവാരമുള്ള ടൈല്‍സ് സാധാരണ വിലക്ക് നല്‍കാന്‍ കഴിയുന്നതിനാല്‍ വില്‍പ്പന മൂന്നിരട്ടി വര്‍ധിക്കുമെന്ന് പ്രതീക്ഷുന്നതായി പ്രദീപ് പറഞ്ഞു. ഡബിള്‍ പൗഡര്‍ ഉല്‍പന്നങ്ങളുടെ വിലക്കുറവ് സിമേരോയുടെ മാത്രം സവിശേഷതയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള വെള്ള ടൈല്‍സിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ കേരളത്തിലാണ്.
ഏറ്റവും കൂടുതല്‍ ടൈല്‍സ് ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ കമ്പനിയാണ് സിമേരോ. നിയഷില്‍ഡ് സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചതും സിമേരോയാണ്. ഉയര്‍ന്ന ഗുണനിലവാരംകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ സിമേരോക്ക് കഴിഞ്ഞതായും പ്രദീപ് കുമാര്‍ പറഞ്ഞു.
















