Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സ്ഥാനാര്‍ത്ഥിനിര്‍ണയം: കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 08:56 pm IST
inAlappuzha

ചേര്‍ത്തല: തെരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ചേര്‍ത്തലയില്‍ പോസ്റ്റര്‍ യുദ്ധം. നേതൃത്വം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.പിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശിനെതിരെ മണ്ഡലത്തിന്റെ വിവിധഝ ഭാഗങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ വേണ്ടെന്നുള്ള പ്രചരണമാണ് പോസ്റ്ററുകളിലുള്ളത്. വയലാര്‍, കടക്കരപ്പള്ളി, അരീപ്പറമ്പ്, ചേര്‍ത്തല കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മണ്ഡലത്തിലുള്ളവരെ തഴഞ്ഞ് പുറത്തുനിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കം പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗവും നേതൃത്വത്തിന്റെ നിലപാടിനെതിരാണ്. കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളായ അഡ്വ.സി.കെ. ഷാജിമോഹന്‍, അഡ്വ.എസ്. ശരത്, മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ സഹോദരനും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എം.കെ. ജിനദേവ്, മുന്‍ എംഎല്‍എ ഡി. സുഗതന്‍ എന്നിവരാണ് ചേര്‍ത്തലയിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരെ തഴഞ്ഞ് മണ്ഡലവുമായി ബന്ധമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കുന്നത് ഇടതുപക്ഷത്തെ സഹായിക്കുവാനാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. വിവരം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും, ചേര്‍ത്തലയില്‍ നിന്നുള്ള തലമുതിര്‍ന്ന നേതാവ് എ.കെ.ആന്റണിക്കും പരാതി നല്‍കിയിട്ടുണ്ട്. എ.കെ. ആന്റണിയും, വയലാര്‍ രവിയും വിജയക്കൊടി പാറിച്ച മണ്ഡലം തിരിച്ചുപിടിക്കാന്‍ ചേര്‍ത്തലക്കാരെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിനിടെ റിവൈവ് കോണ്‍ഗ്രസ് എന്ന പേരിലും ചേര്‍ത്തലയില്‍ പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആശയത്തോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ വേണം പുതു രക്തം, പുത്തന്‍ ശൈലി, തലമുറ മാറ്റം, പുതു ആശയം, തളരരുത് കോണ്‍ഗ്രസ്, തുടരണം ഈ ഭരണം എന്നീ വാചകങ്ങളാണ് ഉള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.