Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്വട്ടേഷന്‍ ആക്രമണം: നാലുപേര്‍ക്ക് ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 08:33 pm IST
inAlappuzha

മാവേലിക്കര: ഈസ്റ്റര്‍ ദിനരാത്രിയില്‍ വീടുകയറി ക്വട്ടേഷന്‍ ആക്രമണം. തെക്കേക്കര പഞ്ചായത്തിലെ ഓലകെട്ടി വാര്‍ഡില്‍ ലിജുഭവനത്തില്‍ ജോണ്‍സണിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോണ്‍സണ്‍(60), ഭാര്യ മേരി(55), മകന്‍ ജോമോന്‍ (32), ജോമോന്റെ ഭാര്യാ പിതാവ് ഗീവര്‍ഗ്ഗീസ് ശാമുവേല്‍(52) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍ വീട്ടില്‍ വാടകയ്‌ക്കു താമസിച്ചു വരുന്ന രതീഷിന്റെ നേതൃത്വത്തില്‍ എത്തിയ പതിനഞ്ചോളം വരുന്ന അക്രമി സംഘമാണ് വീടുകയറി ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. ഈസ്റ്റര്‍ ചടങ്ങുകള്‍ക്കുശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അക്രമത്തില്‍ പരിക്കേറ്റവരെല്ലാം. രാത്രി പത്തരയോടെ വീടിന് ഏതാനും മീറ്റര്‍ പടിഞ്ഞാറുമാറി ജോമോനാണ് ആദ്യം ഇവരുടെ ആക്രമത്തിനിരയായത്. അതിനുശേഷം ജോണ്‍സണിന്റെ വീട്ടില്‍ എത്തിയ ആക്രമികള്‍ ഗീവര്‍ഗീസിനെയും ജോണ്‍സണിനെയും തുടര്‍ന്ന് മേരിയേയും വടികളും ഇരുമ്പു ദണ്ഡും വടിവാളും മറ്റുമായി ആക്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ കയറിയ അക്രമികള്‍ വീട്ടുപകരണങ്ങളും വീടിന്റെ ഗ്ലാസ്സുകളും തല്ലിത്തകര്‍ത്തു. മേരിയുടെ മൂന്നര പവന്റെയും ജോമോന്റെ രണ്ടര പവന്റെയും സ്വര്‍ണ്ണ മാലകള്‍ അക്രമത്തിനിടയില്‍ നഷ്ടപ്പെട്ടു. എല്ലാവര്‍ക്കും തലക്കും കൈകള്‍ക്കുമാണ് സാരമായ പരിക്കുകളുള്ളത്. അഞ്ചു ബൈക്കുകളിലും ഒരു കാറിലുമായാണ് അക്രമികള്‍ എത്തിയത്. കാര്‍ അക്രമം നടന്നതിന് കുറച്ചകലെയായി മാറ്റി പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു. ജോണ്‍സണിന്റെ വീടിനു മുന്നിലൂടെയാണ് രതീഷ് താമസിക്കുന്ന വാടകവീട്ടിലേക്കു പോകുന്നത്. പലപ്പോഴും ഇവരുടെ സൈ്വര്യ ജീവിതത്തിനു തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാര്‍ പാര്‍ക്കു ചെയ്ത് രതീഷും സുഹൃത്തുക്കളും കാറിലിരുന്നു മദ്യപിക്കാറുണ്ടായിരുന്നുവെന്നും ഇതിനെ ജോണ്‍സണ്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും പറയുന്നു. ജോമോന്റെ സഹോദന്‍ ലിജു നടത്തി വരുന്ന ഓലകെട്ടിയമ്പലത്തിലുള്ള കര്‍ട്ടന്‍ കടയും ആക്രമികള്‍ തല്ലിത്തകര്‍ത്തു. 108 ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുറത്തികാട് പോലീസ് കേസെടുത്തു. രതീഷ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.