Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴവെള്ള സംഭരണത്തില്‍ അച്ചിനകത്തിന്റെ വേറിട്ട മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 10:19 pm IST
inKottayam

വൈക്കം: മഴവെള്ളം മാനവരാശിക്ക് എന്ന പദ്ധതിയിലൂടെ വേനലിലും വെള്ളത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാന്‍ മഴവെള്ള സംഭരണത്തിന്റെ വേറിട്ട മാതൃകയാവുകയാണ് വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗവും, അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് 2009-ല്‍ ആരംഭിച്ചതാണ് ഈ മാതൃകാ പദ്ധതി. പദ്ധതിക്ക് അച്ചിനകത്തെ ഐശ്വര്യ തഴപ്പായ സംഘവും പ്രദേശികമായ സഹകരണം നല്‍കി.

വേനലെത്തുമ്പോഴേക്ക് കുടിവെള്ളം വിലയ്‌ക്കുവാങ്ങിയിരുന്ന കാലം പഴങ്കഥയാക്കി കഴിഞ്ഞ ഏഴുവര്‍ഷവും ശുദ്ധമായ മഴവെള്ളം കുടിവെള്ളമായി ലഭിച്ചുവെന്ന് സമീപവാസികളുടെ സാക്ഷ്യം. ജലാശയങ്ങള്‍ ഏറെയുള്ള നാട്ടില്‍ വേനലെത്തുമ്പോഴുള്ള കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള പഠനത്തിനായി ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ ക്രിസ്റ്റീന ടാങ്കെന്ന സാമൂഹ്യപ്രവര്‍ത്തകയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌ക്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ എ.പി തോമസ്, രാമസ്വാമി, വി.പി സൈലാസ് എന്നിവരുമൊക്കെയാണ് ഈ പൈലറ്റ് പ്രൊജക്ടിനു പിന്നിലെ അണിയറക്കാര്‍. മഴക്കാലം കഴിയുന്നതോടെ കുടിവെള്ളം വിലക്കുവാങ്ങിയും കിലോമീറ്ററുകള്‍ അകലെനിന്നും വെള്ളം ശേഖരിച്ചുമൊക്കെ കഷ്ടപ്പെട്ടിരുന്ന അച്ചിനകം പ്രദേശവാസികളെ തഴപ്പായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുമിച്ചുകൂട്ടി ജലത്തിന്റെ പരിശുദ്ധിയെക്കുറിച്ചും മഴവെള്ള സംഭരണത്തിന്റെ മേന്മയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് ആദ്യം നല്‍കിയത്.

ഇവിടെ ലഭ്യമായിരുന്ന കുടിവെള്ള സ്രോതസ്സുകളിലെ ജലം പരിശോധിച്ചപ്പോള്‍ അനുവദനീയമായതിലും അധികം രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തി. മഴവെള്ള സംഭരണി എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സ്വന്തം സ്ഥലം ഉപയോഗിക്കുന്നതിന് കുന്നത്തില്‍ ബേബി തങ്കപ്പന്‍ അനുവാദവും നല്‍കി. അവരുടെ പുരയിടത്തിലുണ്ടായിരുന്ന ചെറിയൊരു തോട് വൃത്തിയാക്കി ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നേകാല്‍ലക്ഷം ലിറ്റര്‍ വ്യാപ്തമുള്ള സംഭരണി നിര്‍മ്മിച്ചു.

സംഭരണിയുടെ മുകള്‍ഭാഗത്ത് മൂടിയ ഷീറ്റില്‍ വീഴുന്ന മഴവെളളം പ്രത്യേക അരിപ്പയിലൂടെ ടാങ്കിനുള്ളിലേക്ക് കടത്തിവിട്ടു. മഴക്കാലം മുഴുവനും ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ജലക്ഷാമം നേരിടുന്ന ഡിസംബര്‍ അവസാനം മുതല്‍ മെയ്‌വരെ ഒരു കുടുംബത്തിന് ദിവസേന 20ലിറ്റര്‍ എന്ന കണക്കില്‍ ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടന്നുവരുന്നത്. സംഭരണി മിക്കവാറും മണ്ണിനടിയിലായതിനാല്‍ വെള്ളമെടുക്കാന്‍ പ്രത്യേക ചാമ്പുപൈപ്പ് ഉപയോഗിക്കുന്നു. സമീപവാസികളായ 20കുടുംബങ്ങളായിരുന്നു പദ്ധതിയുടെ ആദ്യഗുണഭോക്താക്കള്‍.

പദ്ധതി ചെലവിന്റെ ഭൂരിഭാഗവും യൂണിവേഴ്‌സിറ്റിയാണ് വഹിച്ചത്. ഗുണഭോക്താക്കള്‍ ശ്രമദാനത്തിലൂടെയും സഹകരിച്ചു. ടാങ്കിന്റെ മുകള്‍ഭാഗത്തെ ഷീറ്റിനടിയിലൂടെ അകത്തുള്ള വെള്ളം ബാഷ്പീകരിച്ചു പോകുന്നതു തടയാന്‍ അടുത്തകാലത്ത് മുകള്‍ഭാഗവും ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൂടിയപ്പോള്‍ ടാങ്കിന്റെ സംഭരണശേഷിയും വര്‍ദ്ധിച്ചു.

എത്രകാലം വേണമെങ്കിലും വെള്ളം കേടുകൂടാതെ സൂക്ഷിക്കണമെന്ന സൗകര്യവും ഇതിനുണ്ട്. മഴക്കാലമെത്തുന്നതിനുമുമ്പ് ടാങ്ക് ശുചിയാക്കുകയും വൈറ്റ്‌സിമന്റ് പൂശുകയും ചെയ്യുന്നതിന് നിലവിലെ ഗുണഭോക്താക്കളായ 15കുടുംബങ്ങളും സഹകരിക്കുന്നുണ്ട്. ഇടയ്‌ക്കിടെ എം.ജി യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇവിടെയെത്തി വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുമുണ്ട്.

ഇതുകൂടാതെ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍ഡോ-അമേരിക്കന്‍ സംരംഭമായ ഒബാമ സിംഗ് ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ സമീപപ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങളെ ഉള്‍പ്പെടുത്തി 10,000ലിറ്റര്‍ മുതല്‍ 25,000 ലിറ്റര്‍വരെ ശേഷിയുള്ള 17 മഴവെള്ള സംഭരണികള്‍കൂടി നിര്‍മിച്ചുനല്‍കി. സ്വന്തം പുരയിടത്തില്‍ വീണു പാഴാകുന്ന മഴവെള്ളം ഏതെങ്കിലും തരത്തില്‍ സംഭരിക്കാന്‍ ഓരോ കുടുംബവും ശ്രദ്ധവെച്ചാല്‍ കുടിവെള്ളക്ഷാമം എന്ന വാക്ക് കേള്‍ക്കാനേ ഉണ്ടാവില്ലെന്നാണ് അനുഭവത്തിലൂടെ ഇവര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.