Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വേനല്‍ ചൂടില്‍ നിന്നും രക്ഷനേടാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 07:16 pm IST
inLifestyle

ഇതുപോലൊരു ചൂട് മുമ്പെങ്ങും അനുഭവപ്പെട്ടിട്ടില്ലെന്ന് ഇന്ന് കേരളം ഒന്നടങ്കം പറയുന്നു. അത്രയ്‌ക്കും തീക്ഷ്ണമാണ് ചൂട്. പുറത്തേക്കൊന്ന് ഇറങ്ങാന്‍ പോലും ആര്‍ക്കും തോന്നുന്നില്ല. ഈ ചൂടില്‍ നിന്നും രക്ഷനേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ഇക്കാര്യത്തില്‍ പ്രധാനമാണ് ആഹാരം. നാം തെരഞ്ഞെടുക്കുന്ന ആഹാരത്തിലൂടെ ശരീരത്തിന്റെ ചൂട് കുറയ്‌ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

ഇലക്കറികളും പച്ചക്കറികളും ആയിരിക്കണം കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. സാലഡ്, വെള്ളരിക്ക, കാരറ്റ് എന്നിവ ചൂടിനെ ചെറുക്കാന്‍ നല്ലതാണ്. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ വേനല്‍ക്കാലത്ത് കഴിയുന്നത്ര കുറയ്‌ക്കുന്നത് നന്നായിരിക്കും. വെയിലത്ത് പുറത്തുപോകേണ്ടി വന്നാല്‍ തിരിച്ചെത്തിയ ശേഷം വെള്ളത്തില്‍ മോര് ചേര്‍ത്ത് പല തവണ മുഖം കഴുകുന്നത് ഗുണം ചെയ്യും. കൂടുതല്‍ വെയില്‍ കൊള്ളേണ്ടി വരുന്നവര്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയ ലോഷന്‍ പുരട്ടുന്നത് വളരെ നല്ലതാണ്.

വെയിലത്ത് യാത്ര ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ ചര്‍മ്മത്തില്‍ പുരട്ടണം. എണ്ണമയമുള്ള ക്രീമുകള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ചര്‍മ്മത്തിന് എണ്ണമയമുള്ളവര്‍ വെയില്‍ കൊണ്ടാല്‍ ചര്‍മ്മം പെട്ടന്ന് കരുവാളിക്കും. മുഖം ആവികൊളളിച്ച ശേഷം ഒരു ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും ഉഴുന്നുമാവും ചേര്‍ത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുക്കിക്കളഞ്ഞാല്‍ മുഖചര്‍മ്മത്തിന് മിനുസമേറും. മുഖത്തിന് വേനല്‍ക്കാലത്ത് മൃദുത്വം നിലനിര്‍ത്താന്‍ വെള്ളരിക്കാനീരും ചെറുനാരങ്ങാ നീരും ചേര്‍ത്ത് ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് മുഖത്തു പുരട്ടുന്നതും ഉത്തമമാണ്.

വേനല്‍ക്കാലത്ത് പരമാവധി മേയ്‌ക്കപ്പ് കുറയ്‌ക്കാന്‍ ശ്രദ്ധിക്കുക. വിയര്‍പ്പില്‍ കുതിര്‍ന്ന് മേയ്‌ക്കപ്പ് ഒഴുകിപ്പടരാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് മസ്‌ക്കാര, വാട്ടര്‍പ്രൂഫ് ഐ ലൈനര്‍, പൗഡര്‍ രൂപത്തിലുള്ള ഐ ഷാഡോ എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും തലയോട്ടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ചൂടുകാലത്ത് വളരെക്കൂടുതല്‍ എണ്ണ തേക്കുന്നത് നല്ലതല്ലെന്നും ഓര്‍ക്കുക.

സണ്‍ സ്‌ക്രീന്‍ അടങ്ങിയ ഹെയര്‍ ജെല്‍ ഉപയോഗിച്ചാല്‍ മുടിക്ക് അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്നും സംരക്ഷണം ലഭിക്കും.

വേനല്‍ക്കാലത്ത് തലമുടിയുടെ അഗ്രം പിളരാന്‍ സാധ്യതയുളളതിനാല്‍ സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ തലമുടിയുടെ അഗ്രം മുറിക്കുന്നത് നന്നായിരിക്കും. മുറിച്ച ഭാഗത്ത് നാരങ്ങാ നീരും പുരട്ടണം. മുടി അഴിച്ചിടുന്നതിനേക്കാള്‍ നല്ലത് മുകളിലേക്ക് കെട്ടിവെക്കുന്നതോ പിന്നിയിടുന്നതോ ആണ്. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരു ചേര്‍ത്താല്‍ നല്ല കുളിര്‍മ്മ ലഭിക്കും. വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നമാണ്

വിയര്‍പ്പുനാറ്റം. ഇത് ആണ്‍പെണ്‍ഭേദമില്ലാതെ അനുഭവിക്കുന്ന പ്രശ്‌നമാണ്. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പ്പം കല്ലുപ്പ് ചേര്‍ത്ത് ഈ വെള്ളത്തില്‍ കുളിക്കുക. തുടര്‍ന്ന് ശുദ്ധവെള്ളത്തില്‍ ദേഹം കഴുകുന്നത് വിയര്‍പ്പുനാറ്റത്തെ അകറ്റും. രാമച്ചമിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പ്പം ചന്ദനവും കൂടി അരച്ച് കലക്കി ചേര്‍ക്കുക. ചൂടാറുമ്പോള്‍ ആ വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.

പയറുപൊടിയും പാല്‍ക്രീമും കലര്‍ത്തിയ കുഴമ്പുകൊണ്ട് ചര്‍മ്മം വൃത്തിയാക്കിയാല്‍ വിയര്‍പ്പുകുരുവില്‍ നിന്ന് രക്ഷനേടാം. ഓറഞ്ച് നീര് പതിവായി മുഖത്ത് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ മായും. വെയിലേറ്റ് വിയര്‍ക്കുമ്പോള്‍ മുഖത്തെ കറുത്ത പാടുകള്‍ കൂടുതല്‍ തെളിയാനിടയുണ്ട്. ശരീരത്തില്‍ വിയര്‍പ്പും ഈര്‍പ്പവും തങ്ങിനില്‍ക്കാതെ സൂക്ഷിച്ചാല്‍ പൂപ്പല്‍ബാധയൊഴിവാക്കാം. ധരിക്കുന്ന വസ്ത്രത്തിലും വേണം അല്‍പം ശ്രദ്ധ.

അയവുള്ളതും കനംകുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. വെയിലില്‍ നിന്ന് ജോലിചെയ്യുന്നവര്‍ ഇടയ്‌ക്കിടം നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്‌ക്കുന്നതും പകല്‍ സമയത്ത് പലതവണ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ചൂടിനെ ചെറുക്കും. ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. കയ്യിലെപ്പോഴും വെള്ളം കരുതുക. ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മുന്തിരി, ഓറഞ്ച്, ആപ്പിള്‍. തണ്ണിമത്തന്‍, മാതളനാരങ്ങ, ഏത്തപ്പഴം എന്നിവ ധാരാളം കഴിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.