ബീജിംഗ്: ചൈനയില്‍ കൊടുങ്കാറ്റും കനത്തമഴയും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ കാലാവസ്ഥാന പഠന കേന്ദ്രമാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
180 മുതല്‍ 200 മില്ലീമീറ്റര്‍ വരെ മഴയുണ്ടായേക്കാമെന്നും രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് വീശിയടിക്കുകയെന്നുമാണു റിപ്പോര്‍ട്ട്.
മുന്നറിയിപ്പ് കണക്കിലെടുത്തു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വഭാഗം ജനങ്ങളെ അറിയിച്ചിട്ടുണ്ട്.
















