ന്യൂദല്‍ഹി: ജെഎന്‍യുവിലെ ഇടത് സംഘടനയായ എഐഎസ്എയുടെ നേതാവ് നേഹ ബോറ എന്ന പെണ്‍കുട്ടി നയിക്കുന്നത് ആഡംബരജീവിതമെന്ന് ആരോപിച്ച് പൊലീസ്. മീന സിങ്ങ് എന്ന പൊലീസ് ഓഫീസര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചു എന്നാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ജെഎന്‍യുവില്‍ തിയറ്റര്‍ ആര്‍ടില്‍ പിഎച്ച് ഡി ചെയ്യുന്ന വിദ്യാര്‍ത്ഥിനിയാണ് നേഹ ബോറ.
ഏകദേശം 13.69 ലക്ഷം മുതല്‍ 25 ലക്ഷം വരെ വിലയുള്ള സ്കോര്‍പിയോ എന്‍ എന്ന ആഡംബര വാഹനത്തിലാണ് നേഹ ബോറ സമരസമയങ്ങളില്‍ വന്നിറങ്ങിയിരുന്നതെന്ന് ആരോപണമുണ്ടായിരുന്നു. മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഇവര്‍ക്ക് കിട്ടുന്ന വിദേശഫണ്ടാണ് ഇത്തരം ആഡംബര ജീവിതത്തിന് ഉപയോഗിക്കുന്നതെന്നാണ് ഈ ആരോപണത്തില്‍ പറയുന്നത്.
വിദേശഫണ്ടിന്റെ നല്ലൊരു ശതമാനം സ്വന്തം ആഡംബരജീവിതത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. അതുപോലെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഓഫീസറോട് നിങ്ങളുടെ നെയിം പ്ലേറ്റ് എവിടെ എന്ന് അലറിച്ചോദിക്കുന്നതും നേഹ ബോറ പതിവാക്കിയിട്ടുണ്ട്. ഇത് വിദേശഫണ്ട് നല്‍കുന്ന സ്ഥാപനങ്ങളിലെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇങ്ങിനെ ചെയ്യുന്നതെന്ന് കരുതുന്നു. എന്തായാലും കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത നേഹ ബോറ നെയിം പ്ലേറ്റ് എവിടെ എന്ന് ചോദിച്ച് ബഹളം കൂട്ടിയപ്പോള്‍ ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ നെയിം പ്ലേറ്റ് നേഹ ബോറയ്ക്ക് നേരെ ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ വൈറലായിരുന്നു.
















