Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേവിക്ക് മുന്‍പില്‍ സമര്‍പ്പിച്ച് കുത്തിയോട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 07:40 pm IST
in Alappuzha

മാവേലിക്കര: പുലര്‍ച്ചെ മുതല്‍ ഓണാട്ടുകരയിലെ വീഥികളില്‍ ഒഴുകിയത് കുത്തിയോട്ടത്തിന്റെ വായ്‌ത്താരികള്‍.

ഇത് ഏറ്റുപാടി ഭക്തസഹസ്രങ്ങളാണ് ഇന്നലെ ചെട്ടികുളങ്ങരയമ്മയുടെ തിരുമുന്‍പിലെത്തി തൊഴുത് മടങ്ങിയത്. ഏഴ് ദിവസങ്ങളായി കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ അനുഷ്ഠാനപൂര്‍വ്വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്‍പില്‍ സമര്‍പ്പിച്ചു. ഇക്കുറി 23 കുത്തിയോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഭക്ത്യാദരപൂര്‍വ്വമാണ് കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. അമ്മയ്‌ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴുപാടുകുട്ടികളെ താലപ്പൊലിയായി സ്വീകരിക്കുന്നത് ഐശ്വര്യപ്രദമായതിനാല്‍ ഓരോ കുത്തിയോട്ട ഘോഷയാത്രയിലും നൂറുകണക്കിന് അമ്മമാരും കുട്ടികളുമായിരുന്നു താലപ്പൊലിയേന്തിയത്.

മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, വേലകളി, കാവടി, പൂരാണവേഷവിധാനങ്ങള്‍, കരകം, ഗജവീരന്മാര്‍ തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. ഇതിനു പിന്നിലായി വഴുപാടുകാരന്റെ ആശ്രിതന്‍ നെട്ടൂര്‍പെട്ടി തലയിലേന്തി കുത്തിയോട്ട പാട്ടിന്റെ അകമ്പടിയില്‍ വഴുപാടു കുട്ടികളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

കുട്ടികളെ പുലര്‍ച്ചെ കുളിപ്പിച്ചൊരുക്കി ഗുരുനാഥന്മാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ദക്ഷിണ നല്‍കി കിന്നരി തലപ്പാവ് ചൂടിച്ച് മുഖത്ത് ചുട്ടി കുത്തി കൈയ്യില്‍ കാപ്പും കഴുത്തില്‍ മണിമാലകളും അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി അടയ്‌കാ കുത്തിയ കത്തിയും പിടിപ്പിച്ചാണ് അമ്മക്കു തിരുമുന്‍പിലേക്കെത്തിയത്.

കെട്ടുകാഴ്ചകളുടെ മുന്നിലെത്തി കുട്ടികളുടെ ഇടുപ്പില്‍ ചൂരല്‍ കുത്തി ചുവടുവയ്‌പ്പിച്ച് ദേവിയുടെ തിരുമാന്‍പിലെത്തി ചൂരല്‍ മുറിയല്‍ ചടങ്ങ് നടത്തി. തുടര്‍ന്ന് നെട്ടൂര്‍പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രകുളത്തില്‍ എത്തിച്ച് സ്‌നാനം ചെയ്യിച്ച് കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറിയതോടെ എട്ട് ദിവസമായി അനുഷ്ഠിച്ച കുത്തിയോട്ട വഴുപാടുകളുടെ സമര്‍പ്പണം പൂര്‍ത്തിയായി.

വൈകിട്ട് നാലുമണിയോടെ കരകളില്‍ നിന്നും കെട്ടുകാഴ്ച ഘോഷയാത്ര ആരംഭിച്ച് ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി കരകളുടെ ക്രമം അനുസരിച്ച് കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

പുതിയ വാര്‍ത്തകള്‍

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.