Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസം, ആരോഗ്യം: സമൂല മാറ്റത്തിന് ആര്‍എസ്എസ് ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:48 am IST
in India

നാഗൗര്‍ (രാജസ്ഥാന്‍): രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സമൂലമാറ്റത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ചെലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സര്‍ക്കാരുകളുടെ കടമയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പാസാക്കിയ പ്രമേയങ്ങളിലൂടെ വ്യക്തമാക്കി. ആഹാരം, വസ്ത്രം, വീട്, തൊഴില്‍ എന്നിവയ്‌ക്കു പുറമേ വിദ്യാഭ്യാസവും ചികിത്സയും എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നത് ഒരു ക്ഷേമരാഷ്‌ട്രത്തിന്റെ കടമയാണെന്നും പ്രതിനിധിസഭ ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം നിയന്ത്രിക്കുന്നതിനായി നിയന്ത്രണ അതോറിറ്റി ശക്തിപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും താങ്ങാവുന്ന തരത്തിലുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയാണ്. ഗ്രാമീണ മേഖലകളിലും വനമേഖലകളിലും അവികസിത മേഖലകളിലും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സമൂഹവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സാമൂഹ്യ-മത സംഘടനകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും ഇതിന്റെ നേതൃത്വം വഹിക്കണം. ഇത്തരത്തിലുള്ള കൂട്ടായ പരിശ്രമത്തിലൂടെ രാഷ്‌ട്രവികസനം സാധ്യമാക്കാനാകും.

ഭാരതത്തിലെ ഓരോ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണം. ദേശീയതയിലും തൊഴില്‍ലഭ്യതയിലും നൈപുണ്യത്തിലും അധിഷ്ഠിതമായ തുല്യഅവസരങ്ങളുള്ള വിദ്യാഭ്യാസമായിരിക്കണം രാജ്യത്ത് നല്‍കേണ്ടത്. നിലവില്‍ പാവപ്പെട്ടവര്‍ക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം വളരെ കുറവാണെന്നും പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

എല്ലാ പൗരന്മാര്‍ക്കും ഗുണമേന്മയുള്ള, ചെലവുകുറഞ്ഞ ആരോഗ്യപരിരക്ഷ സാധ്യമാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇതിനായി ശുചിത്വപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളൊരുക്കേണ്ടതുണ്ട്. പോഷകാഹാരമില്ലായ്‌മ, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യസംരക്ഷണം, ലഹരികളില്‍ നിന്നുള്ള മോചനം, ശുചിത്വപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. എല്ലാത്തരം ആരോഗ്യസേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണം.

ഇതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കണം. നയങ്ങളും നയപരിപാടികളും പരിഷ്‌ക്കരിക്കണം. ആരോഗ്യമേഖലയിലെ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കണമെന്നും മത-സാമൂഹ്യ-സാമുദായിക സംഘടനകള്‍ നടത്തുന്ന ആശുപത്രികള്‍ കൂടുതല്‍ മാനുഷികമുഖത്തോടെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. രോഗവിമുക്ത ഭാരതത്തിന്റെ സൃഷ്ടിക്കായി ആര്‍എസ്എസ് സ്വയംസേവകരടക്കം മുന്നിട്ടിറങ്ങണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.

സാമൂഹ്യ സൗഹാര്‍ദ്ദത്തിനായി ആവിഷ്‌ക്കരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച പ്രമേയം ഇന്ന് പ്രതിനിധിസഭ പാസാക്കും. ഇതിന്മേലുള്ള ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ചു.

ഇന്ന് വൈകിട്ട് ആറുമണിയോടെ സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് നടത്തുന്ന പ്രഭാഷണത്തോടെ മൂന്നുദിവസത്തെ പ്രതിനിധിസഭ സമാപിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.