Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹിന്ദുത്വത്തെ സെമറ്റിക് മതവീക്ഷണത്തില്‍ വിലയിരുത്തുന്നത് മൂഢത്വം- ഇ.എസ്. ബിജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 10:33 pm IST
inThiruvananthapuram

തിരുവനന്തപുരം: സമസ്ത മേഖലയെയും സ്പര്‍ശിക്കുന്നതും ലോകസമൂഹത്തിന് ദിശാബോധം നല്‍കുന്നതുമായ സമഗ്ര മാനവദര്‍ശനമാണ് ഹിന്ദുത്വമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ഹിന്ദു നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇ.എസ്. ബിജു. ലോകമതങ്ങളുടെ മാതാവായ വിവിധ ദര്‍ശനങ്ങളെ ആശ്ലേഷിക്കുവാന്‍ തയ്യാറായ മതമെന്ന നിലയിലും സംസ്‌കൃതിയെന്ന നിലയിലും ഹിന്ദുത്വം സര്‍വ്വാശ്ലേഷിയായി വിരാജിക്കുന്നു. സംഘര്‍ഷ പൂരിതമായ ലോകത്തിനു സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കിയതും ഹിന്ദു മതമാണ്. ഹിന്ദു ധര്‍മ്മത്തെ ആചാരമെന്നും ധാര്‍മ്മികതയെന്നും സംസ്‌കൃതിയെന്നും വ്യക്തിത്വമെന്നും പൂര്‍വ്വസൂരികള്‍ വിശേഷിപ്പിക്കുന്നു. ഹിന്ദുത്വം ജീവിതരീതിയും മഹത്തരമായ ഈ നാടിന്റെ സംസ്‌കാരവുമാണ്. ഇതിനെ കേവലം സെമറ്റിക് മതസങ്കല്‍പ്പവുമായി താരതമ്യം ചെയ്യുന്നത് മൂഢത്വമാണെന്നും ഇ.എസ്. ബിജു കുറ്റപ്പെടുത്തി.

ഹിന്ദുമതത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളായ വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ശാസ്ത്രങ്ങള്‍ ഇതിനെയെല്ലാം വിസ്മരിച്ചു കൊണ്ട് ഹിന്ദുത്വത്തെ വൈദേശിക മതസങ്കല്‍പ്പങ്ങളുമായി താരതമ്യം ചെയ്യുവാനാണ് പിണറായി ശ്രമിച്ചത്. ഇത് ഹിന്ദു ധര്‍മ്മത്തെ കുറിച്ച് ശരിയായ ദിശയില്‍ വിലയിരുത്തുവാന്‍ തയ്യാറാകാത്തതിന്റെ ഫലമാണ്. സാമൂഹ്യനവോത്ഥാനത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ഹിന്ദുവിരുദ്ധര്‍ ഹിന്ദു ധര്‍മ്മത്തെ കുറിച്ച് ഉദ്‌ഘോഷിക്കുന്നത് വിരോധാഭാസമാണ്.

സാമുഹ്യ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ഹിന്ദുധര്‍മാചാര്യന്മാരെ വൈദേശിക ആശയത്തിന്റെ തൊഴുത്തില്‍ കെട്ടുവാനാണ് പിണറായി ശ്രമിച്ചതെന്നും ഇ.എസ്. ബിജു പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, സംസ്ഥാന സമിതിയംഗം കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. നേതൃസമ്മേളനത്തില്‍ 34 സംഘടനകളില്‍ നിന്നായി 90 നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നേതൃസമ്മേളനത്തില്‍ അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. വാസുദേവന്‍, കേരള സാംബവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍, യോഗക്ഷേമ സഭ സെക്രട്ടറി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്‍, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍, തമിഴ് വിശ്വകര്‍മ്മ സമൂഹം പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, കേരള പരവര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് തുളസീധരന്‍, കെപിഎംഎസ് ജില്ലാ സെക്രട്ടറി തെറ്റിയാര്‍ രവീന്ദ്രന്‍, എകെവിഎംഎസ് സെക്രട്ടറി ആര്‍. സതീഷ്‌കുമാര്‍, അഖിലഭാരതീയ പതിയാന്‍ മഹാസഭ പ്രസിഡന്റ് അഡ്വ പി.കെ. സുകുമാരന്‍, വനവാസി വികാസ കേന്ദ്രം കെ.ജി. തങ്കപ്പന്‍, അഖിലകേരള യാദവസഭാ സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍, മാനവഐക്യവേദി ജനറല്‍ സെക്രട്ടറി ഡി. കൃഷ്ണയ്യര്‍, ബസവസമിതി സെക്രട്ടറി കെ. കുശലന്‍, അഖിലകേരളയാദവ സഭ പ്രസിഡന്റ് എ. വേലപ്പന്‍, എഎന്‍എ ജില്ലാ പ്രസിഡന്റ് വി. രാജന്‍, കെഎസ്എസ് പ്രസിഡന്റ് വടക്കേക്കോണം ആര്‍. ബാബു, ഹിന്ദുചേരമ മഹാജനസംഘം ജനറല്‍സെക്രട്ടറി കരമന ജയചന്ദ്രന്‍, വിളക്കിതല നായര്‍ സമാജം പ്രസിഡന്റ് വിളപ്പില്‍ശാല ജയന്‍, ബസവ സമിതി കമ്മിറ്റി മെമ്പര്‍ ജി.എസ്. പിള്ള, വണികവൈശ്യ സംഘം പ്രസിഡന്റ് എസ്. ബാലചന്ദ്രന്‍, അയ്യനവര്‍ മഹാജനസംഘം ജനറല്‍ സെക്രട്ടറി രമേശന്‍ ജെ, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍. നാരായണന്‍ നാടാര്‍, എബിപിഎംഎസ് ജനറല്‍ സെക്രട്ടറി വി.എന്‍. ബാലന്‍, അയ്യനവര്‍ മഹാജന സംഘം വൈസ് പ്രസിഡന്റ് ടി. സുകുമാരന്‍, തിരുവിതാംകൂര്‍ അയ്യനവര്‍ മഹാജനസംഘം ഡോ. ജെ. ചന്ദ്രമോഹന്‍, നായിഡു സമുദായം പ്രസിഡന്റ് ഗണേശന്‍, ബസവസമിതി സെക്രട്ടറി ടി.വി. ശശികുമാര്‍, പുഷ്പകസേവാസംഘം റിട്ടേണിംഗ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ ഉണ്ണി, ഈഴവ-തിയ-വില്ലവ സഭ പ്രസിഡന്റ് എല്‍. സുഗതന്‍, ആദിവാസ മഹാസഭ സെക്രട്ടറി ഗോപിനാഥന്‍, ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സെക്രട്ടറി ജയനാരായണന്‍, ഹിന്ദുഐക്യവേദി നേതാക്കളായ കെ. അരവിന്ദാക്ഷന്‍ നായര്‍, കെ. പ്രഭാകരന്‍, ടി. ജയചന്ദ്രന്‍, കിളിമാനൂര്‍ സുരേഷ്, ശിവശങ്കരപിള്ള, സന്ദീപ് തമ്പാനൂര്‍, ഡോ. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.