കൊച്ചി: കശ്മീരില്ലാതെ ഭാരതത്തിന്റെ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാതൃഭൂമി മാപ്പ് പറഞ്ഞു. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ജികെ ആന്റ് കറന്റ് അഫയേഴ്‌സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഭാരതത്തിന്റെ ഭൂപടം കശ്മീരില്ലാതെ അച്ചടിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയോടെ പതിനഞ്ചോളം യുവാക്കള്‍ കലൂരിലെ മാതൃഭൂമി ഓഫീസിലെത്തുകയായിരുന്നു.
മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച യുവാക്കള്‍ യഥാര്‍ത്ഥ ഭൂപടവും വിതരണം ചെയ്തു. തുടര്‍ന്ന് റീജ്യണല്‍ മാനേജര്‍ ഗോപകുമാര്‍ ഇവരുമായി ചര്‍ച്ച നടത്തി. സാങ്കേതികപ്പിഴവാണ് സംഭവത്തിന് പിന്നിലെന്നും ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോപ്പികള്‍ പിന്‍വലിക്കുമെന്നും ഗോപകുമാര്‍ ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അനീഷ് ബാലകൃഷ്ണന്‍, ആനന്ദകൃഷ്ണന്‍, രാജേഷ്, ജയപ്രകാശ്, റിഷിന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
















