ന്യൂദല്‍ഹി: ബോഫോഴ്‌സ് കേസില്‍ പ്രതിയായ ഒട്ടാവിയോ ക്വത്തറോച്ചി എങ്ങനെയാണ് ഭാരതത്തില്‍ നിന്ന് മുങ്ങിയത്. ക്രിക്കറ്റ് കോഴക്കേസില്‍ പ്രതിയായ ലളിത് മോദി എങ്ങനെയാണ് മുങ്ങിയത്… ചോദ്യം അരുണ്‍ ജെയ്റ്റ്‌ലിയുടേത്. അതും കോണ്‍ഗ്രസിനോട്. മല്ല്യയെ രാജ്യം വിട്ടുതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ജെയ്റ്റ്‌ലി ഈ വിഷയങ്ങള്‍ ഉന്നയിച്ചത്.
1993ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ക്വത്തറോച്ചി മുങ്ങിയത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലളിത് മോദി മുങ്ങിയതും യുപിഎ ഭരണകാലത്തായിരുന്നു.
ഒരു വ്യക്തി രാജ്യം വിടുന്നതു തടയാന്‍ ചില നിയമനടപടികളുണ്ട്. ഒന്നുകില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണം. അല്ലെങ്കില്‍ കോടതി വിധി വേണം. അതല്ലാതെ ഒരാളെ തടഞ്ഞുവയ്‌ക്കാന്‍ ഇമിഗ്രേഷന് അധികാരമില്ല. ഇവിടെ ഇയാള്‍ക്ക് എതിരെ ബാങ്കുകള്‍ നടപടി തുടങ്ങിയപ്പോള്‍ വൈകിയിരുന്നു.
ക്വത്തറോച്ചി ബോഫോഴ്‌സ് കേസില്‍ പണം കൈപ്പറ്റിയയാളാണെന്ന് സ്വിസ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ സിബിഐ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അത് ചെയ്തില്ല. അയാള്‍ മുങ്ങി. അത് ഒരു ക്രിമിനല്‍ കേസ് ആയിരുന്നു. ഇവിടെ മല്ല്യ രാജ്യം വിടുമ്പോള്‍ ബാങ്കുകള്‍ ഇയാള്‍ക്ക് എതിരെ നിയമനടപടി തുടങ്ങിയിട്ടില്ല.ബാങ്കുകള്‍ നിയമനടപടി നേരത്തെ തുടങ്ങേണ്ടിയിരുന്നു. അദ്ദേഹം പറഞ്ഞു.
















