Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വടക്കേ മലബാറില്‍ ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 11:17 am IST
inKasargod

തൃക്കരിപ്പൂര്‍: വടക്കേ മലബാറിലെ കാവുകളും കഴകങ്ങളും ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍ കൊണ്ട് സജീവമാകും. കാമനെ പ്രീതിപ്പെടുത്തുന്ന പൂരോത്സവത്തിനും അനുഷ്ടാന കലയായ പൂരക്കളി മറത്തുകളിക്കുമായി ദേവസ്ഥാനങ്ങള്‍ ഒരുക്കുന്നതിനായുള്ള തിരക്കിട്ട പ്രവര്‍ത്തികളിലാണ് ക്ഷേത്രം ഭാരവാഹികള്‍.

കാര്‍ത്തിക നാള്‍ തൊട്ട് പൂരം വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് പൂരോത്സവം കൊണ്ടാടി വരുന്നത് (മാര്‍ച്ച് 14 മുതല്‍ 22 വരെ). ഇത് അഞ്ചു ദിവസങ്ങളായി കൊണ്ടാടുന്ന ക്ഷേത്രങ്ങളും നിലവിലുണ്ട്. കാര്‍ത്തികക്ക് ഇനിയും രണ്ടാഴ്ചയോളം ബാക്കിയുണ്ടെങ്കിലും, പൂരവുമായി ബന്ധപ്പെട്ട പൂരക്കളി, പൂരംകുളി തുടങ്ങിയ അനുഷ്ടാനപരമായ കളികളുടെയും, ചടങ്ങുകളുടെയും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. പൂരംകുളിക്ക് മുമ്പായാണ് ഓരോ ക്ഷേത്രത്തിലെയും പൂരക്കളി മറത്തുകളി നടന്നു വരുന്നത്. ഇതിന്റെ പ്രാരംഭ നടപടികളെന്ന നിലയില്‍ സംസ്‌കൃത പണ്ഡിതന്മാരായ പൂരക്കളി പണിക്കന്മാരെ നേരത്തെ നിശ്ചയിച്ച പ്രകാരം അതാത് ക്ഷേത്രങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചടങ്ങുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഒന്നാം നിറം മുതല്‍ 18 വരെയുള്ള പൂരമാല കഴിക്കുകയെന്ന ചടങ്ങാണ് പൂരക്കളിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടത്. അതോടൊപ്പം പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ഏടുകള്‍ അടര്‍ത്തിയെടുത്ത് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത്, ചോദിച്ചും പറഞ്ഞും പണിക്കന്മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന വാക്യാര്‍ഥ സദസ്സാണ് മറത്തുകളി. തീയ്യ സമുദായങ്ങളുടെ പൂമാലക്കാവുകളിലും മറ്റു ദേവ സ്ഥാനങ്ങളിലുമാണ് പൂരക്കളിയും മറത്തുകളിയും പ്രധാനമായും ആഘോഷമായി കൊണ്ടാടുന്നത്. ഇതര സമുദായങ്ങളായ മുകയ, യാദവ തുടങ്ങിയവരുടെ ക്ഷേത്രങ്ങളിലും പൂരക്കളി നടന്നു വരുന്നുണ്ട്.

അര നൂറ്റാണ്ടിലേറെ കാലമായി മറത്തുകളി രംഗത്തെ മഹാമേരുവെന്ന് വിശേഷിപ്പിക്കാവുന്ന കരിവെള്ളൂര്‍ വി.പി.ദാമോദരന്‍ പണിക്കര്‍ ഇത്തവണ ഈ രംഗത്ത് ഇല്ലായെന്നത് മറത്തുകളി സംസ്‌കൃത വിദ്യാര്‍ഥികളില്‍ അല്‍പ്പം നിരാശ ഉണ്ടാക്കിയിട്ടുണ്ട്. തൃക്കരിപ്പൂരില്‍ ഈ പൂരക്കാലത്ത് ഒരു കലാകാരന്‍ മറത്തുകളി രംഗത്തേക്ക്. കഥാപ്രസംഗ രംഗത്ത് ഏറെകാലത്തെ തന്റെ മികവ് തെളിയിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ കക്കുന്നം പത്മനാഭനാണ് മറത്തുകളി രംഗത്തേക്ക് പുതുതായി എത്തിച്ചേര്‍ന്ന പ്രതിഭ. രാമന്തളി കുറുവന്തട്ട ക്ഷേത്രത്തിലാണ് പത്മനാഭന്‍ പണിക്കര്‍ തന്റെ കന്നിപ്രവേശം സാധ്യമാക്കുന്നത്. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് എടാട്ടുമ്മലിലെ പി.ഭാസ്‌കരന്‍ പണിക്കര്‍ ഇത്തവണ വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തെ പ്രതിനിധാനം ചെയ്യും. തങ്കയം കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ പണിക്കര്‍ കെ.വി.കൃഷ്ണനാണ്. പരവന്തട്ട പുല്ലിയുര്‍ കാളി ക്ഷേത്രത്തില്‍ എടാട്ടുമ്മലിലെ പി.രാജന്‍ പണിക്കരാണ്.

പൂരങ്കുളിയും പൂരക്കളിയും നടക്കുന്ന പ്രധാന കഴകങ്ങളാണ് രാമവില്യം, തുരുത്തി, കുരുവന്തട്ട, പാലക്കുന്ന് എന്നിവ. രാമവില്യം കഴകത്തിന്റെ ഉപക്ഷേത്രങ്ങളായ പേക്കടം കുറുവാപ്പള്ളി അറ, ഒളവറ മുണ്ട്യ എന്നീ ക്ഷേത്രങ്ങള്‍ തമ്മില്‍ രാമവില്യത്ത് വെച്ചാണ് മറത്തുകളി നടക്കുക. ചന്തേര നാരായണന്‍ പണിക്കര്‍ കുറുവാപ്പള്ളി അറയെയും പെരളത്ത് കുഞ്ഞമ്പു പണിക്കര്‍ ഒളവറ മുണ്ട്യയെയും പ്രതിനിധാനം ചെയ്യും. നെല്ലിക്കാത്തുരുത്തി കഴകത്തില്‍ തെക്കരും വടക്കാരും തമ്മിലാണ് മറത്തുകളി. ആണൂര്‍ കുഞ്ഞിക്കണ്ണന്‍ പണിക്കര്‍ യു.കെ.പവിത്രന്‍ പണിക്കര്‍ എന്നിവര്‍ തമ്മിലാണ് മറത്തുകളി. മറത്തുകളി രംഗത്തെ മറ്റു പ്രതിഭകളായ കാഞ്ഞങ്ങാട് ദാമോദരന്‍ പണിക്കര്‍ കുറിഞ്ഞിക്ഷേത്രത്തിലും, പി.പി.മാധവന്‍ പണിക്കര്‍ മുഴക്കോം ചാലക്കാട്ടും, കാടങ്കോട് കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ കുഞ്ഞിമംഗലം അണീക്കര ക്ഷേത്രം, പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍ കണ്ടോത്ത് ക്ഷേത്രത്തിനും വേണ്ടി മറത്തുകളി രംഗത്ത് മാറ്റുരക്കും.

ടി.വി.മധുസൂദനന്‍ പണിക്കര്‍ മമ്പലത്തും, എ.കെ.കുഞ്ഞിരാമന്‍ പണിക്കര്‍ പൊടോത്തുരുത്തിയിലും എം.രാജീവന്‍ പണിക്കര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും അരയില്‍ ബാബു പണിക്കര്‍ മല്ലിയോട്ട് പാലോട്ട് കാവിലും രത്‌നാകരന്‍ പണിക്കര്‍ തലേന്നെരിയിലും കക്കുന്നം ഹരി പണിക്കര്‍ അതിയടം പാലോട്ട് കാവിലും ഈ വര്‍ഷം പൂരമാല ചൊല്ലും. യാദവ സമുദായ ക്ഷേത്രമായ കുറ്റൂര്‍ കണ്ണങ്ങാട്ട് പ്രശസ്തനായ ഗോപാലകൃഷണന്‍ പണിക്കരും, ഇതേ വിഭാഗത്തിലെ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ കണ്ടങ്ങാളിയിലും മുകയ സമുദായ ക്ഷേത്രമായ കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ തുളുവന്‍ ദാമോദരന്‍ പണിക്കരുമാണ് പൂരക്കളി നിയന്ത്രിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.