കാഞ്ഞങ്ങാട്: നരേന്ദ്രമോദി സര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും, കേരളത്തിലെ മോട്ടോര്‍ തൊഴിലാളി ക്ഷേമബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് അസോസിയേഷന് (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടക്കും. രാവിലെ 10ന് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന യൂണിയന് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.എ.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. കെ.വി.ബാബു, വി.ദാമോദരന്‍, എ.വിശ്വനാഥന്, വി.ബി.സത്യനാഥ്, ഭരതന് കല്ല്യാണ്‍റോഡ്, ചന്ദ്രന് വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: