കാഞ്ഞങ്ങാട്: രാജ്യദ്രോഹികളെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ്, സിപിഐ നിലപാടുകള്‍ക്കെതിരെയും, ഇന്ത്യന്‍ വിരുദ്ധതയും വിഘടനവാദവും അനുവദിക്കില്ലെന്നുമുള്ള മുദ്രാവാക്യവുമായി യുവമോര്‍ച്ച അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തില്‍ നാളെ വൈകുന്നേരം 4.30ന് മാവുങ്കാലില്‍ ദേശക്ഷാസദസ് സംഘടിപ്പിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. എല്ലാ രാജ്യസ്‌നേഹികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
















