Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആയുധങ്ങളുമായി കൗണ്‍സിലറും ഏഴ് വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:12 pm IST
inAlappuzha

ചെങ്ങന്നൂര്‍: വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി നഗരമധ്യത്തില്‍ ആക്രമണം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പോലീസ് തിരയുന്നു. സിഐ ജി. അജയനാഥിന്റെയും എസ്‌ഐ പി. രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഏഴരയോടെ ചെങ്ങന്നൂര്‍ നഗരത്തില്‍ നിന്നും ഇവരെ പികൂടിയത്. കൈയിലും വാഹനങ്ങളിലുമായി സൂക്ഷിച്ചിരുന്ന വാള്‍, കമ്പിവടികള്‍, സൈക്കിള്‍ പമ്പ് സിലിണ്ടര്‍, സൈക്കിള്‍ ഹാന്‍ഡില്‍, ആക്‌സില്‍, ഡംബല്‍സ് തുടങ്ങിയ മാരകായുധങ്ങളും ഇവര്‍ സഞ്ചരിച്ച ജീപ്പും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു.

ചെങ്ങന്നൂര്‍ നഗരസഭാ 12-ാം വര്‍ഡ് കൗണ്‍സിലര്‍ പുത്തന്‍കാവ് അപ്പിലിപ്പുരയിടത്തില്‍ വീട്ടില്‍ എബിചാക്കോ(34), ആനിക്കല്‍ വീട്ടില്‍ ജയിംസ്മാത്യു(21), പള്ളിപ്പടിഞ്ഞാറേതില്‍ മിഥുന്‍(21), പടിഞ്ഞാറ്റോതറ കറുകയില്‍ റയിസണ്‍ ചാണ്ടി കുര്യന്‍(22), ഇരവിപേരൂര്‍ കോഴിമല എണ്ണിക്കാട്ടില്‍ പുത്തന്‍ വീട്ടില്‍ എബിന്‍ മാത്യു(25), മുണ്ടന്‍കാവ് ആനന്താനത്ത് വീട്ടില്‍ അജിത്ത് ഡെന്നീസ് ജോണ്‍(24), മാന്നാര്‍ ബുധനൂര്‍ വല്യത്ത് വീട്ടില്‍ രാഹുല്‍ വി. രാജീവ്(24), പുലിയൂര്‍ ചിറയില്‍പ്പടി ഉണ്ണി സദനത്തില്‍ അനൂപ്(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ആയുധങ്ങള്‍ കൈയില്‍വച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ഗതാഗതത്തിന് തടസം വരുത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയും ചെയ്തു എന്ന കുറ്റങ്ങളാണ് ഇവരിലുള്ളത്. എബിചാക്കോയാണ് അക്രമത്തിന്റെ സൂത്രധാരന്‍ എന്ന് പോലീസ് പറഞ്ഞു. എന്‍ജിനീയറിങിനും സിവില്‍ സര്‍വ്വീസ് കോച്ചിങിനും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പിടിയിലായ മറ്റ് പ്രതികള്‍. പന്തളത്തുള്ള എന്‍ജിനീയറിംങ്ങ് കോളേജില്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ പരിപാടിയില്‍ ഉണ്ടായ അടിപിടിയുടെ തുടര്‍ച്ചയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍വശത്ത് നടുറോഡിലായിരുന്നു സംഭവം. അക്രമത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കോളേജില്‍ പരിപാടിക്കിടെ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുവേണ്ടിയാണ് ഇരുസംഘങ്ങളും കഴിഞ്ഞദിവസം നഗരത്തിലെത്തുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് എന്നു പറഞ്ഞ് മുന്‍ൂട്ടി കരുതിയിരുന്ന മാരകായുധങ്ങളുമായാണ് ഇരുസംഘങ്ങളും എത്തിയത്.

ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായതോടെ എബിചാക്കോ പോലീസിനെ വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നുപറഞ്ഞ് ഫോണിലൂടെ പോലീസിനെ വിളിച്ചു. അല്‍പ്പ സമയം കഴിഞ്ഞ് പോലീസ് വരുന്നത് മനസ്സിലാക്കിയ എബിചാക്കോ തന്റെ ഒപ്പമുണ്ടായിരുന്ന സംഘത്തോട് മറുസംഘത്തെ അക്രമിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും നടുറോഡില്‍ ഏറ്റുമുട്ടിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിസംഘത്തെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു. അക്രമി സംഘത്തെ കീഴ്‌പ്പെടുത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനിടയില്‍ എസ്‌ഐ പി. രാജേഷിനും പരുക്ക് പറ്റിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.