തിലാന്നൂര്‍: യുനിവേഴ്‌സല്‍ ക്ലബ്ബും കണ്ണൂര്‍ ജില്ലാ ആം സ്‌പോര്‍ട്ട്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പതിനാറാമത് ജില്ലാ തല പഞ്ചഗുസ്തി മത്സരങ്ങള്‍ തിലാന്നൂരില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കെ.സി. വിനോദ് സ്വാഗതവും കെ.ബൈജു നന്ദിയും പറഞ്ഞു. 55 കിലോ വിഭാഗം മുതല്‍ 110 കിലോ വിഭാഗം വരെയുള്ള 11 വിഭാഗങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ കെ.കെ. വിനോദ് , ഷബീബ് , ശ്രീജിത്ത്, ഷിനോജ്, പി.വി.ബൈജു, ഹനീഫ്, ഉണ്ണി കൃഷ്ണന്‍, ഖാലിദ്, ഫൈസല്‍, സന്തോഷ്, സുനീഷ്, സുഹാല്‍ ഖാന്‍ എന്നിവര്‍ സ്വര്‍ണ്ണമെഡലുകളും, പി.വിപിന്‍ ഷിജു, അജയന്‍ , അഖില്‍, കെ.പി.സവാദ്, മര്‍വാന്‍, മഹറൂഫ് , നസ്മല്‍, ബഷീര്‍, സന്തോഷ്, സനീപ്, ടി.ഷൈജു എന്നിവര്‍ വെള്ളി മെഡലുകളും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പോയന്റ് നേടി എവര്‍ഷൈന്‍ മേച്ചേരി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
















