Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്രഷര്‍ യൂണിറ്റിനെതിരെ സമരം ചെയ്ത സ്‌കൂള്‍ കുട്ടികളെ ലോക്കപ്പിലാക്കി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:40 am IST
inKollam

ശാസ്താംകോട്ട: സമരം നിലനില്‍ക്കുന്ന മെറ്റല്‍ ക്രഷറിലേക്ക് സ്‌കൂള്‍ സമയത്ത് പാറ കയറ്റിവന്ന ലോറി സ്‌കൂള്‍ കുട്ടികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് തടഞ്ഞു. സംഭവമറിഞ്ഞെത്തിയ ശൂരനാട് പോലീസ് പത്തുവയസില്‍ താഴെയുള്ള സ്‌കൂള്‍ കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളായ സ്ത്രീകളെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കിയത് സംഘര്‍ഷത്തിനിടയാക്കി. പോലീസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.

ഇന്നലെ രാവിലെ ഒമ്പതിന് മുതുപിലാക്കാട് ഇടിഞ്ഞകുഴിയിലാണ് സംഭവം. ഇവിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സാരഥിക്രഷര്‍ എന്ന സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കടുത്ത ആരോഗ്യപ്രശ്‌നം നിലനില്‍ക്കുന്ന ക്രഷര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം നടന്നിരുന്നു. ഇപ്പോള്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

ഇതിനിടെയാണ് ഇന്നലെ നിറയെ പാറ കയറ്റിയ ടിപ്പര്‍ ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്. സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ഗതാഗതം പാടില്ലെന്ന നിയമം ലംഘിച്ചുവന്ന വാഹനം നാട്ടുകാരായ സ്ത്രീകളും സ്‌കൂള്‍കുട്ടികളും ചേര്‍ന്ന് തടഞ്ഞു. ഇതേ തുടര്‍ന്ന് ക്രഷര്‍ ഉടമ വിവര മറിയിച്ചതിനെത്തുടര്‍ന്ന് ശൂരനാട് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ പോലീസ് സംഘം നിയമം ലംഘിച്ച ടിപ്പര്‍ കസ്റ്റഡിയിലെടുക്കാതെ വാഹനം തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സമീപവാസികളായ ഉമ(39), ശകുന്തള(36), ലത(35), ഉണ്ണികൃഷ്ണന്‍(44), സ്‌കൂള്‍ കുട്ടികളായ ആദിത്യന്‍(10), അര്‍ജ്ജുന്‍(9), കൃഷ്ണ(10), കാര്‍ത്തിക്ക്(6), ശ്രീലക്ഷ്മി(7) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്. സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തി നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കുട്ടികളെ പിന്നീട് സ്റ്റേഷന്റെ വരാന്തയിലേക്ക് മാറ്റി. സമീപമുള്ള ഇടിഞ്ഞക്കുഴി സിപിഎസിലും എന്‍എസ്എസ് യുപിഎസിലും അഞ്ചാംക്ലാസില്‍ പഠിക്കുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്. ക്രഷറിനെതിരെ സമരരംഗത്തുള്ള കര്‍ഷകമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ സംഭവമറിഞ്ഞ് സ്റ്റേഷന്‍ മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിന് കാരണമായി. സമരത്തിന് ബിജെപി യുവമോര്‍ച്ച നേതാക്കളായ അനില്‍ദേവ്, ജയേഷ്, രഞ്ജിത്ത്, രാജേഷ് വരവിള, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസിന്റെ കൈയേറ്റം ഉണ്ടായി. മീഡിയാവണ്‍ ക്യാമറാമാനെ എസ്‌ഐ പ്രൈജുവിന്റെ നേതൃത്വത്തില്‍ തഞ്ഞുവയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.