Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരില്‍ സിപിഐക്കെതിരെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 12:31 pm IST
in Kollam

അരുണ്‍ സതീശന്‍

ചാത്തന്നൂര്‍: ജയലാല്‍ എംഎല്‍എക്കെതിരെ ഇടതുമുന്നണിയില്‍ വന്‍ പടയൊരുക്കം. സ്ഥാനാര്‍ത്ഥിമോഹവുമായി മുന്‍ എംഎല്‍എ എന്‍.അനിരുദ്ധന്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സിപിഐയിലെ തര്‍ക്കം മുതലെടുക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. സീറ്റിന് വേണ്ടി ചാത്തന്നൂര്‍ ഏരിയ കമ്മിറ്റി ജില്ലാകമ്മിറ്റിക്കും സംസ്ഥാനകമ്മിറ്റിക്കും മുന്നില്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കാലകാലങ്ങളില്‍ സിപിഎമ്മിന്റെ വോട്ട് വാങ്ങി ജയിച്ച പോകുന്ന സിപിഐയുടെ എംഎല്‍എമാര്‍ പിന്നീട് സിപിഎമ്മിനെ തഴയുകയാണെന്നാണ് സിപിഎമ്മിന്റെ പ്രാദേശികനേതൃത്വം ഉന്നയിക്കുന്നത്.

നിയോജകമണ്ഡലത്തിലെ പല കാര്യങ്ങളിലും ഇടതുമുന്നണിയോഗം വിളിച്ച് ആലോചിക്കാതെ സിപിഐ തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ജി.എസ്.ജയലാല്‍ മുന്‍ എംഎല്‍എമാരെ അപേക്ഷിച്ച് മണ്ഡലത്തില്‍ പൂര്‍ണ പരാജയമാണെന്നും പ്രാദേശികനേതൃത്വം പറയുന്നു. മണ്ഡലത്തില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തൂകരിക്കാന്‍ എംഎല്‍എക്ക് സാധിച്ചിട്ടില്ല. പദ്ധതികള്‍ എല്ലാം തന്നെ അന്വേഷണം നേരിടുന്നു. പലഘട്ടങ്ങളിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സിപിഎം തന്നെ സമരത്തിന് ഇറങ്ങിയിരുന്നു. ഇതെല്ലാം സിപിഎം സിപിഐക്കും എംഎല്‍എക്കുമെതിരെ സംസ്ഥാന നേതൃത്വത്തിനെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. സിപിഎം മുഖപത്രത്തില്‍ പോലും എംഎല്‍എക്കെതിരെ വാര്‍ത്ത വന്നത് ചാത്തന്നൂരിലെ സിപിഎം -സിപിഐ ബന്ധത്തിന്റെ ഉലച്ചില്‍ തുറന്നുകാട്ടുന്നതാണ്.

പണിത്തിട്ടും പണിതീരാതെ കിടക്കുന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിന് കോടികള്‍ പൊടിച്ച് കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞിട്ടും ബസ് എത്താത്ത പ്രൈവറ്റ് ബസ് സ്റ്റാന്റ്, ഇതിന് വേണ്ടി എംഎല്‍എ ഫണ്ടില്‍ നിന്നും ചെലവാക്കിയത് എഴുപത് ലക്ഷം രൂപ. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് കാട്ടി അന്ന് നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാരിപ്പള്ളി-പരവൂര്‍ റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നു. കരാറുകരും എംഎല്‍എയുടെ ഓഫീസും തമ്മിലുള്ള കൂട്ടുകച്ചവടമായിരുന്നു റോഡ് നിര്‍മ്മാണമെന്ന ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള ഓരോ റോഡ് നിര്‍മ്മാണത്തിലെയും അഴിമതികള്‍ സൂചിപ്പിക്കുന്നത്. ഇതെല്ലാം തന്നെ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. തൊഴിലാളി പാര്‍ട്ടി നേതാവ് പ്രവര്‍ത്തിക്കുന്നത് മുതലാളിമാര്‍ക്ക് വേണ്ടിയാണെന്ന് തെളിയിക്കുകയാണ് ചാത്തന്നൂരില്‍ ജയലാല്‍ എംഎല്‍എയുടെ നടപടികളെന്ന് കശുവണ്ടി തൊഴിലാളികള്‍ വ്യക്തമാക്കുന്നു. എംഎല്‍എക്കെതിരെ സിപിഐ യിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മറികടന്ന് കോണ്‍ഗ്രസ് ബന്ധമാണ് എംഎല്‍എയ്‌ക്കുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു. കശുവണ്ടി മേഖലയില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ തുറക്കാനോ തകര്‍ന്നടിഞ്ഞ കൈത്തറി-കയര്‍ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനോ എംഎല്‍എ എന്ന നിലയില്‍ യാതൊന്നും ചെയ്തില്ലെന്ന് പ്രദേശത്തെ പൗരപ്രമുഖന്‍മാര്‍ പറയുന്നു. എംഎല്‍എ യുടെ സ്വന്തം നാടായ ചിറക്കരയിലെ കൈത്തറിസംഘങ്ങള്‍ ജപ്തി ഭീഷണി നേരിടുന്നതായി ഉദാഹരണസഹിതം ഇവര്‍ വ്യക്തമാക്കുന്നു. സഹകരണ സ്ഥാപനമായ സ്പിന്നിംഗ് മില്‍ പുനരുദ്ധാരണത്തിന് യാതൊന്നും ചെയ്തില്ല. എംഎല്‍എ ഫണ്ടില്‍ നിന്നും തുകയൊന്നും തന്നെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ല. സമഗ്ര വികസന പദ്ധതി നിയോജക മണ്ഡലത്തില്‍ പൂര്‍ണപരാജയമാണ്. പല സ്‌കൂളുകളിലും പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനമാമാങ്കങ്ങള്‍ നടത്തി. നിരവധി ആരോപണങ്ങള്‍ ആണ് സിപിഐയിലെ ഒരു വിഭാഗം എംഎല്‍എക്കെതിരെ ഉന്നയിക്കുന്നത്. അതുകൊണ്ട് സിപിഐ സീറ്റില്‍ മറ്റൊരാള്‍ മത്സരിക്കണമെന്ന് ഇവര്‍ പറയുന്നു. അതേ സമയം മണ്ഡലത്തില്‍ സിപിഐക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത് എത്തി കഴിഞ്ഞ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചാത്തന്നൂരില്‍ സിപിഎം-സിപിഐ പൊട്ടിത്തെറി ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.