പന്മന: വീടിനു നേരെ ആക്രമണം നടത്തിയതായി പരാതി. ചവറ പന്മന ഷീബാ ഭവനത്തില്‍ ഷാഫിയുടെ വീടിനു നേരെയാണ് ബൈക്കിലെത്തിയ നാലംഗസംഘം ആക്രമണം നടത്തിയത്. ചവറ പോലീസില്‍ പരാതി നല്കി. ബുധനാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു. വീടിനു സമീപത്തെ ക്ഷേത്രഉത്സവത്തോടനുബന്ധിച്ച് ഷാഫിയുമായി ചിലര്‍ വാക്കേറ്റം ഉണ്ടാക്കിയിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ചവറ പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: