കണ്ണൂര്‍: വളപട്ടണത്ത് വെസ്റ്റേണ്‍ ഇന്‍ഡ്യാ ഫ്‌ളൈവുഡ് കമ്പനിയില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അഗ്നിബാധ. ഹാര്‍ഡ് ബോര്‍ഡ് പ്രൊഡക്ഷന്‍ യൂണിറ്റിലാണ് തീപ്പിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
















