പാനൂര്‍: ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. എലാങ്കോട്ടെ കാട്ടിന്റവിട ആഷിത്തിനാണ്(26)മര്‍ദ്ദനമേറ്റത്. പള്ളൂര്‍ പെട്രോള്‍ പമ്പില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സിപിഎം സംഘം ആഷിത്തിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇയാളെ പാനൂര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ഡ വൈകുന്നേരം 6 മണി വരെ പാനൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ പണിമുടക്കും. സംഭവത്തില്‍ ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു.
















