കണ്ണൂര്‍: ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതി അംഗവും സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ പ്രഥമ പ്രസിഡണ്ടുമായിരുന്ന പി.കുഞ്ഞിരാമന്‍ വക്കീലിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പുരസ്‌കാരത്തിന് ഈ വര്‍ഷം ഫാ.തോമസ് തൈത്തോട്ടെത്തെ തെരഞ്ഞെടുത്തു.
മദ്യത്തിനും ലഹരി മരുന്നിനും സാമൂഹിക അനീതികള്‍ക്കും അക്രമരാഷ്‌ട്രീയത്തിനും എതിരെ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിരന്തരം പോരാടുന്ന ഫാദര്‍ തോമസ് തൈത്തോട്ടത്തിന്റെ സമുജ്ജ്വല സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് പി.കുഞ്ഞിരാമന്‍ വക്കീല്‍ പുരസ്‌കാരം. മഹാത്മാ മന്ദിരത്തിന്റെ 32-ാം പിറന്നാള്‍ദിനമായ 28ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.
















