Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കുളം നവീകരണത്തിന്റെ മറവില്‍ മണല്‍ കടത്താനുള്ള ശ്രമം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 10:32 am IST
inKollam

കൊല്ലം: കുളം നവീകരണത്തിന്റെ മറവില്‍ മണല്‍വാരി കടത്താന്‍ നടത്തിയ ശ്രമം ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. കൊല്ലം കളക്‌ട്രേറ്റിന് മുന്നിലുള്ള കൊട്ടാരക്കുളത്തില്‍ നിന്നാണ് മണല്‍ കടത്താന്‍ ശ്രമിച്ചത്.

വരള്‍ച്ചാ ദുരിതാശ്വാസഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കുളത്തിന്റെ നവീകരണത്തിന്റെ കരാര്‍ ഏറ്റെടുത്ത ചവറ സ്വദേശിയാണ് മണല്‍ വാരാന്‍ ശ്രമം നടത്തിയത്. ശനിയാഴ്ച വൈകിട്ട് കുളത്തിന്റെ ഒരുവശത്തെ പായല്‍ നീക്കം ചെയ്യുകയും പടവുകള്‍ക്ക് മുകളിലുള്ള മരങ്ങളുടെ കുളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു. വൈകിട്ടോടെയാണ് ചെളിനീക്കുന്നതിന്റെ മറവില്‍ മണല്‍ വാരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് കല്‍പടവുകള്‍ പൊളിയുകയും ക്ഷേത്രത്തില്‍ നിന്നുള്ള പടവുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന ഭക്തര്‍ വിവരമറിയിച്ചതനുസരിച്ച് ഹിന്ദുഐക്യവേദിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകരാണ് ഇന്നലെ രാവിലെ പ്രശ്‌നത്തില്‍ ഇടപെട്ടത്.

കുന്നുകൂട്ടിയിട്ട മണല്‍ തിരിച്ച് കുളത്തില്‍ നിക്ഷേപിച്ച് കുളത്തിന്റെ ആഴം കുറച്ച് പഴയപടി ആക്കണമെന്നും ചെളിയെടുപ്പിന്റെ മറവില്‍ നടന്ന മണല്‍വാരല്‍ അനുവദിക്കാനാകില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധക്കാരുടെ നിര കൂടിയതോടെ കരാറുകാരന്‍ സ്ഥലം വിട്ടു. പിന്നീട് സ്ഥലത്തെത്തിയ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചീനീയറുടെ നേതൃത്വത്തില്‍ ക്ഷേത്രവിശ്വാസികളുമായി ചര്‍ച്ച നടത്തി. അശാസ്ത്രീയമായി മണല്‍ വാരിയതുമൂലം കല്‍പടവുകള്‍ പൊളിഞ്ഞതും ഇനിയൊരാള്‍ക്കും കുളിക്കാന്‍ ഇറങ്ങാനാവാത്ത വിധം ആഴത്തില്‍ ഉപയോഗിക്കുന്ന കടവ് മരണഗര്‍ത്തമായി മാറിയതും സമരക്കാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി.

ബിജെപി കൗണ്‍സിലര്‍മാരായ കോകില എസ്.കുമാര്‍, തൂവനാട്ട് സുരേഷ് എന്നിവരുടെയും ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പി.രമേശ്ബാബു, ഷാജി പാലത്തറ, രാജേന്ദ്രപ്രസാദ്, വി.മുരളീധരന്‍, ഓലയില്‍ ഗോപന്‍, സെന്തില്‍കുമാര്‍, പ്രവീണ്‍ തെക്കടം, തെക്കേക്കാവ് മോഹനന്‍, അനന്തകൃഷ്ണന്‍ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഒന്നരലക്ഷം രൂപയ്‌ക്കാണ് കുളം നവീകരണത്തിന് ചവറ സ്വദേശി കരാര്‍ എടുത്തതെന്ന് അറിയുന്നു. പ്രതിഷേധക്കാരുടെ പരാതിയെ തുടര്‍ന്ന് കരാറുകാരനുമായി ഫോണില്‍ സംസാരിച്ച എഞ്ചീനീയര്‍ ഇയാളെ കരിമ്പട്ടികയില്‍പെടുത്തേണ്ടിവരുമെന്ന് അറിയിച്ചതോടെ കരാറുകാരന്‍ നിലപാട് വ്യക്തമാക്കി. എത്രയുംവേഗം നീക്കിയ മണല്‍ കുളത്തില്‍ തന്നെ നിക്ഷേപിക്കാമെന്നും കരാര്‍ പ്രകാരമുള്ള ജോലികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാമെന്നും കരാറുകാരന്‍ ഉറപ്പുനല്‍കി.

അതേസമയം ചെളിനീക്കി കുളത്തില്‍ ജലലഭ്യത വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന വാദം കരാറുകാരന്‍ ഉന്നയിക്കുന്നു. വേണ്ടത്ര അനുഭവപരിചയം ഇല്ലാത്ത ബംഗാളികളായ തൊഴിലാളികളുടെ പിഴവുകൊണ്ടാണ് പടവുകള്‍ തകര്‍ന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കരാറുകാരന്റെ വാദങ്ങള്‍ കളവാണെന്നും രാത്രിക്ക് രാത്രി ലോറിയില്‍ ട്രിപ്പടിച്ച് മണല്‍ കടത്തി മറിച്ചുവില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. ഇന്നലെ ഒന്നാം തീയതി ആയതിനാല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അധികമായതിനാല്‍ കൂന കൂട്ടിയ മണല്‍ കൊണ്ടുപോകുന്നത് വന്‍പ്രതിഷേധത്തിനിടയാക്കുമെന്ന് മനസിലായതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

India

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

പുതിയ വാര്‍ത്തകള്‍

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.