കണ്ണൂര്‍: മാര്‍ച്ച് 12, 13 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മേയര്‍ ഇ.പി.ലത പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. എന്‍.പി.സി. രഞ്ചിത്ത്, പി.അജേന്ദ്രന്‍, കെ.ടി.ജയദേവ്കുമാര്‍, കെ.മധു എന്നിവര്‍ സംസാരിച്ചു.
















