കണ്ണൂര്‍: ലാന്‍സ്നായിക് ഹനുമന്തപ്പയുടെ നിര്യാണത്തില്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് അനുശോചിച്ചു. രാഷ്ട്രസുരക്ഷയുടെ ഭാഗമായുള്ള ജോലിക്കിടെ മഞ്ഞുപാളികളില്‍ അകപ്പെട്ട ഹനുമന്തപ്പയുടെ നിര്യാണം ഏറെ വേദനാജനകമാണ്. തെക്കിബസാറിലെ ജില്ലാകമ്മറ്റി ഓഫീസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജില്ലാപ്രസിഡണ്ട് പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കേണല്‍ കെ.രാംദാസ്, ജില്ലാജനറല്‍ സെക്രട്ടറി സി.കെ.മോഹന്‍, ജില്ലാട്രഷറര്‍ ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: