കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രക്ഷോഭസമിതി ഗാന്ധി സര്‍ക്കിളില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. നിരാഹാര സമരത്തോട് ജില്ലാ ഭരണകൂടം കാണിക്കുന്ന ഉദാസീനതയില്‍ പ്രക്ഷോഭസമിതി പ്രതിഷേധിച്ചു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സാ ഫീസ് ഭീമമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും പ്രക്ഷോഭസമിതി ആവശ്യപ്പെട്ടു.
നില്‍പ്പു സമരത്തിന് ഡോ.ഡി.സുരേന്ദ്രനാഥ്, ഷുഹൈബ് മുഹമ്മദ്, വിനോദ് പയ്യട, ഇ.മനീഷ്, എടക്കാട് പ്രേമരാജന്‍, വി.കൃഷ്ണന്‍, പ്രൊഫ.ജമാലുദ്ദീന്‍, കെ.പി.ചന്ദ്രാംഗദന്‍, അപ്പുക്കുട്ടന്‍ കാരയില്‍, പി.ബാലന്‍ മാസ്റ്റര്‍, എ.ഗോപാലന്‍, ടി.ചന്ദ്രന്‍, മേരി എബ്രഹാം, പി.പി.അബൂബക്കര്‍, ജയ്‌സണ്‍ ഡൊമനിക് എന്നിവര്‍ നേതൃത്വം നല്‍കി. നിരാഹാര സമരം 23-ാം ദിവസത്തിലേക്ക് കടന്നു. രാഘവന്‍ കാവുമ്പായി സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്.
















