ആലപ്പുഴ: സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചിരുന്നെന്നും ജീവനക്കാരുടെ കുറവുമൂലം പോസ്റ്റ് ഓഫീസുകളില്‍ പണം വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയായിരുന്നെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്ഷന് കുടിശികയുടെ ചെക്ക് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1,07,164 പേര്‍ക്കായി 2015 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാലു മാസത്തെ കുടിശികയായ 30.38 കോടി രൂപയുടെ ചെക്കുകളാണ് വിതരണം ചെയ്തത്.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: