കോട്ടയം: ആനിക്കാട് റീജിയണല്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്കിന്റെ അറുപതാമത് സ്ഥാപകദിനാഘോഷം ഇന്ന് രാവിലെ 11ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിഡന്റ് കെ.ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. പുതിയ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനവും എക്‌സ്‌ഗ്രേഷ്യ വിതരണവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി നിര്‍വ്വഹിക്കും. യോഗത്തില്‍ പുതുതായി തുടങ്ങിയ പാലിമെഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ബാങ്കിന്റെ ധനസഹായം നല്‍കും.
















