ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര മാത്രമാണ് കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി പറഞ്ഞു.
വിമോചന യാത്രയുടെ ചെങ്ങന്നൂരിലെ സ്വീകരണ പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിച്ച മഹിളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി.രാധാമണി. മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് സിന്ധു ബുധനൂര്‍ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വത്സലകുഞ്ഞമ്മ, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാമളാകൃഷ്ണകുമാര്‍, ജലജടീച്ചര്‍, കലാരമേശ്, ഭാര്‍ഗവി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















