മട്ടന്നൂര്‍: മട്ടന്നൂരിലെ കലാസ്വാദകരുടെ കൂട്ടായ്‌മയായ സദസ്സിന്റെ പ്രഥമ ത്രൈമാസ പരിപാടി ടി.പി. ഭാസ്‌കര പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാദ്യകലാകാരന്‍ സദനം രാമചന്ദ്രന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളായ പല്ലവി മാധവന്‍, കെ. അശ്വിന്‍നാഥ്, അമര്‍നാഥ്, ആര്‍. കലാമയി എന്നിവരെ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. സി.ഐ ടി. ഉത്തംദാസ് ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകല്പ്പന ചെയ്ത സന്ദീപ് മട്ടന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. എ. വേണുഗോപാലന്‍ സ്വാഗതവും സന്ദീപ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ. അപര്‍ണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിച്ച നങ്ങ്യാര്‍കൂത്തും അവതരിപ്പിച്ചു.
















