മട്ടന്നൂര്‍: പര്‍ദ്ധ ധരിച്ച് മോഷണത്തിനെത്തിയ യുവതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനി തങ്കലക്ഷ്മി(40)യാണ് നാട്ടാകാരുടെ പിടിയിലായത്. കൊളപ്പയിലെ കൊട്ടാരത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് യുവതി മോഷണത്തിനെത്തിയത്. യുവതി 10 രൂപ ചോദിച്ചപ്പോള്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ സ്ഥലം ചോദിക്കുകയും മൈസൂരിലാണെന്ന് യുവതി മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കണ്ടെത്തുകയും യുവതി ആന്ധ്ര സ്വദേശിനിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
















