Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് ഒരുക്കങ്ങളായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 07:51 pm IST
inBusiness

കോഴിക്കോട്: മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം31 മുതല്‍ ഫെബ്രുവരി നാലു വരെയാണ് സ്വപ്‌നനഗരിയില്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിയ്‌ക്ക് നടക്കുന്ന ‘വിഷന്‍ കോണ്‍ക്ലേവ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിഷന്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടനചടങ്ങില്‍ കേന്ദ്ര ആയുഷ്‌വകുപ്പ് മന്ത്രി ശ്രീപദ് യസ്സോ നായിക് മുഖ്യാതിഥിയായിരിക്കും. പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 31 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ദേശീയ-വിദേശ രാഷ്‌ട്രനേതാക്കളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ധരും ഉള്‍പ്പെടെ അയ്യായിരത്തോളം പ്രതിനിധികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ പ്രദര്‍ശനത്തില്‍ അഞ്ഞൂറ് പ്രമുഖ സ്ഥാപനങ്ങള്‍ പങ്കാളികളാവും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.

31 മുതല്‍ ഫെബ്രുവരി 3 വരെ ‘സ്ത്രീകളും ആരോഗ്യവും’ എന്ന മുഖ്യവിഷയത്തിലും ഇരുപത്തിയഞ്ചോളം അനുബന്ധ വിഷയങ്ങളിലുമായി രാജ്യാന്തര സെമിനാറുകള്‍ സംഘടിപ്പിക്കും. ആധുനികചികിത്സാശാസ്ത്രങ്ങള്‍ക്കൊപ്പം ആയുര്‍വേദ ഗവേഷണത്തിന് സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയുര്‍വേദ ജീവശാസ്ത്രത്തില്‍ അറുപതോളം സിമ്പോസിയങ്ങള്‍ നടക്കും. ഡോ. വന്ദനശിവ, ഡോ. ദിലീപ് സിന്‍ഹ, ഡോ. ആന്റോണിയോ മെറാന്‍ഡി, ഡോ. രാജേഷ് കെട്ടേച്ച, പ്രൊഫ. ഓള്‍ഗ അസോവ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.

ഫെബ്രുവരി ഒന്നിന് നടക്കുന്ന ആയുര്‍വേദ ഐക്യദാര്‍ഢ്യസമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന ആയുര്‍വേദ വ്യാപാരമേള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ മുഖ്യാതിഥിയായിരിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ ദിനങ്ങളില്‍ രാവിലെ 9. 30 മുതല്‍ രാത്രി 9.30 വരെ സംഘടിപ്പിക്കുന്ന ആയുര്‍വേദ സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും.

കേന്ദ്ര ആയുഷ്‌വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. എഎംഎഐ, എഎച്ച്എംഎ, കെഐഎസ്എംഎ, എഡിഎംഎ, എഎംഎംഒഐ തുടങ്ങിയ സംഘടനകള്‍ ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.കെ. രാഘവന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഘാടകസമിതി കണ്‍വീനര്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ, ഡോ. ജി.ജി. ഗംഗാധരന്‍, ഡോ. പി. മാധവന്‍കുട്ടി വാര്യര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി. സുരേഷ്‌കുമാര്‍, ഡോ. മനോജ് കാളൂര്‍, ഡോ. വി.ജി. ഉദയകുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.