Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റഷ്യന്‍ ക്രിസ്തുവിന്റെ തിരുമുറിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 02:58 pm IST
inVicharam

മനുഷ്യജീവിതത്തിന്റെ അധോതല ഇരുള്‍ച്ചയെ അരിച്ചെഴുതിയ കറുത്ത പ്രവാചകന്‍ ദസ്തയെവ്‌സ്‌കിയെക്കുറിച്ച് മലയാളത്തില്‍ പുതിയൊരു നോവല്‍ പുറത്തിറങ്ങുന്നു. കവിയും ദസ്തയെവ്‌സ്‌കിയന്‍ പരിഭാഷകനുമായ വേണു.വി.ദേശം എഴുതിയ റഷ്യന്‍ ക്രിസ്തു. വിശ്വസാഹിത്യത്തിലെ പ്രാമാണികനായ ദസ്തയെവ്‌സ്‌കിയുടെ നൂറ്റിമുപ്പത്തഞ്ചാം ചരമ വാര്‍ഷിക ദിനമായ ജനുവരി ഇരുപത്തിയെട്ടിനാണ് നോവല്‍ പ്രകാശനം. പരിഭാഷയെ സര്‍ഗാത്മകമാക്കിയ വേണു.വി.ദേശത്തിന്റെ ആദ്യനോവലാണ് റഷ്യന്‍ ക്രിസ്തു.

കവിയായ പരിഭാഷകന്റെ ആദ്യ നോവലെന്നും വേണുവിന്റെ റഷ്യന്‍ ക്രിസ്തുവിനെ പറയാം. കുറെക്കാലമായി ദസ്തയെവ്‌സ്‌കിയെ മലയാളം സ്പര്‍ശിക്കുന്നത് വേണുവിലൂടെയാണ്. നാളുകളായി കവിയെക്കാളും പരിഭാഷകനിലേക്കു ചാഞ്ഞ വേണു, ദസ്തയെവ്‌സ്‌കിയുടെ പതിനാറോളം രചനകള്‍ മലയാളത്തിനു നല്‍കിയിട്ടുണ്ട്. ദസ്തയെവ്‌സ്‌കിയെ വായിച്ചും തര്‍ജമ ചെയ്തും അദ്ദേഹവുമായി ആത്മാനുരാഗം സ്ഥാപിച്ചുണ്ടായ ഇരിക്കപ്പൊറുതിയില്ലായ്‌മയില്‍ നിന്നാണ് വേണു നോവലെഴുതിയത്. ഉള്ളില്‍ ആദരവിന്റെ ഒഴിയാബാധപോലെ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ ആരാധ്യ പുരുഷനെ അടുത്തിടെയാണ് നോവലിലേയ്‌ക്കു വേണു പറിച്ചുനട്ടത്. ദസ്്തയെവ്‌സ്‌കി അകമേയിരുന്ന്് നോവല്‍ എഴുതിക്കുകയായിരുന്നെന്നു പറഞ്ഞാലും അധികമാവില്ല.

നാളുകളായി ദസ്തയെവ്‌സ്‌കി മലയാളിക്കു പരിചിതനാണെങ്കിലും കൂടുതല്‍ വിസ്തൃത പരിസരം തീര്‍ത്തത് വേണു.വിദേശത്തിന്റെ പരിഭാഷകളാണ്. കെ.സുരേന്ദ്രന്‍, ജി.എന്‍.പണിക്കര്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദസ്തയെവ്‌സ്‌കിയുടെ പ്രണയദിനങ്ങളെ ആധാരമാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ നോവല്‍ ഒരു സങ്കീര്‍ത്തനംപോലെ പ്രശസ്തമാണ്. എന്നാല്‍ ആ അപൂര്‍വ ജീനിയസിന്റെ കൊടുങ്കാറ്റടിച്ച ജീവിതം സമഗ്രമായി നോക്കിക്കാണുന്ന നോവലാണ് റഷ്യന്‍ ക്രിസ്തു. 220 പേജുള്ള കൃതി പ്രസിദ്ധീകരിക്കുന്നത് ഒരുപിടി നല്ല പുസ്തകങ്ങള്‍ വായനക്കാര്‍ക്കു സമ്മാനിച്ച കൊച്ചിയിലെ ബുക്കര്‍മാനാണ്. ഷാജി അപ്പുക്കുട്ടന്‍ മുഖചിത്രവും രേഖാചിത്രങ്ങളും വരച്ചിരിക്കുന്നു. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയും തയ്യാറാകുന്നുണ്ട്്.

മനുഷ്യജീവിത സങ്കീര്‍ണതകളുടെ ഘോരവിപിനങ്ങളിലേക്കു കടന്നുചെന്ന് അവിടത്തെ ഇരുളിനേയും നുറുങ്ങുവെളിച്ചത്തേയും തുറന്നെഴുതിയ ദസ്തയെവ്‌സ്‌കിയുടെ അസമമായ ജീവിതം അവിശ്വസനീയമാംവണ്ണം വ്യത്യസ്തമാണ്. സ്വന്തം കൃതികളേക്കാള്‍ പ്രശ്‌നഗുരുതരമായിരുന്നു ആ ജീവിതം. യൗവനാരംഭത്തില്‍ തന്നെ രാഷ്‌ട്രീയ തടവിലാക്കപ്പെട്ട ദസ്തയെവ്‌സ്‌കിക്ക് വധശിക്ഷയാണ് റഷ്യന്‍ ചക്രവര്‍ത്തി വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് നിമിഷം മുമ്പ് വധശിക്ഷ ഇളവു ചെയ്ത് അഞ്ചു വര്‍ഷം കഠിനതടവിന് സൈബീരിയന്‍ ജയിലിലേക്കയയ്‌ക്കുകയായിരുന്നു. ജീവിതത്തില്‍ നിരവധി പീഡാസഹനങ്ങളുടെ കുരിശു ചുമന്ന ദസ്തയെവ്‌സ്‌കി റഷ്യന്‍ക്രിസ്തു തന്നെയെന്ന് നോവല്‍ വായിക്കുമ്പോള്‍ ബോധ്യപ്പെടുമെന്ന് വേണു പറയുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.