ആലപ്പുഴ: കഞ്ചാവും വാഹനങ്ങളുമായി മൂന്നുപേര്‍ പിടിയില്‍. അസി. എക്സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 400 പൊതി കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. പുന്നപ്ര തെക്ക് ഉമ്മസല്ലി വെളി വീട്ടില്‍ നൗഷാദ് (36), തമിഴ്നാട് സ്വദേശി അറുമുഖം (56), ഹരിപ്പാട് സ്വദേശി ഷംല മന്‍സിലില്‍ ഷംനാദ് (31) എന്നിവരാണ് പിടിയിലായത്. ഒരു മോട്ടോര്‍ ബൈക്കും ആപെ പിക്കപ്വാനും ഇവരില്‍ നിന്നും പിടിച്ചെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപ്, പ്രിവന്റീവ്ഓഫീസര്‍, ടി. പ്രിയലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിലാല്‍, വിജയകുമാര്‍, അജീബ്, അലക്സാണ്ടര്‍, റെനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: