അധികാരം ലഭിക്കുന്നതുവരെ നല്ല പിള്ള, അതിനുശേഷം ഏത് അഴിമതിക്കും കൂട്ടു നില്‍ക്കും, സ്വന്തം സ്ഥാനം പോലും മറന്ന് അധികാര ദുര്‍വിനിയോഗം നടത്തും. അധികാരം ലഹരിയായി മാറുമ്പോള്‍ തന്നെക്കാള്‍ തലപ്പത്തുള്ള ഗവര്‍ണറെ വരെ ചീത്ത വിളിക്കും.
എന്നിട്ട് പോരാഞ്ഞിട്ട് താന്‍ നല്ലതാണ് ചെയ്യുന്നതെന്ന് വരുത്തിത്തീര്‍ക്കാര്‍ പല അഭ്യാസങ്ങളും നാടകങ്ങളും പ്രവര്‍ത്തിക്കും. ഇതിന്റെയെല്ലാം ഉത്തമ ഉദാഹരണമാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. വന്ന വഴികളെല്ലാം മറന്ന് പ്രവര്‍ത്തിക്കുകയാണ് കേജ്‌രിവാള്‍.
പ്രഭുക്കന്മാര്‍ക്കും അഴിമതിക്കാര്‍ക്കും ഗുണം വരുന്ന രീതിയിലെല്ലാം ചെയ്ത് ആം അദ്മി കളിച്ച് പോരുന്ന കേജ്‌രിവാള്‍ പക്ഷെ പാവങ്ങളെ മറന്നു പോയി. അതിന്റെ പ്രതിഫലനമാണ് ഈ മഷി പ്രയോഗം.
വിഷ്ണു
















