Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; നാടാകെ ഉദ്ഘാടന മാമാങ്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:39 pm IST
inPathanamthitta

വടശ്ശേരിക്കര: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ നാടാകെ ഉത്ഘാടന മാമാങ്കം. പൂര്‍ണമാകാത്ത പദ്ധതികള്‍പോലും ഉത്ഘാടനം ചെയ്യുന്നതില്‍ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഉത്ഘാടന ചടങ്ങുകള്‍ എല്ലാം തന്നെ രാഷ്‌ട്രീയ യോഗങ്ങള്‍ ആയി മാറുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞാല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്നതിനാലാണ് തട്ടിക്കൂട്ടി പരമാവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കുന്നത്.

ഒരു പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒരു സര്‍ക്കാര്‍ വിജ്ഞാപനമെങ്കിലും വേണം. അതില്ലെങ്കില്‍ ആ പോലീസ് സ്റ്റേഷനില്‍ ഒരു എഫ് ഐ ആര്‍ പോലും തയ്യാറാക്കാന്‍ സാങ്കേതികമായി കഴിയില്ല. സര്‍ക്കാര്‍ വിജ്ഞാപനമില്ലാതെ മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി തന്നെ ചെയ്തത് രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ആരോപണം ഉയരുന്നു. വിജ്ഞാപനം പുറകെ വരുമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇക്കഴിഞ്ഞ ദിവസം നടന്ന സീതത്തോട് അഗ്‌നിശമന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ആഭ്യന്തര മന്ത്രിയാണ്. ചടങ്ങ് രാഷ്‌ട്രീയമാണെന്ന് ആരോപിച്ചു വേദിയില്‍ നിന്ന് തന്നെ പ്രധിഷേധം ഉയര്‍ന്നു. ചടങ്ങിനെതിരെ വേദിയില്‍ തന്നെ ഒരു വിഭാഗം നോട്ടീസും വിതരണം ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ നാട്ടുകാരും സംഘാടകരും തമ്മില്‍ സംഘര്‍ഷാന്തരീക്ഷം വരെ ഉണ്ടായി. പോലീസ് വളരെ പണിപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിവസം ആരംഭിക്കുന്ന വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തില്‍ രാഷ്‌ട്രീയ പൊതുയോഗം സംഘടിപ്പിച്ചത് ഭക്തന്മാരുടെ വന്‍ എതിര്‍പ്പിനു കാരണമായി. തിരുവാഭരണ ഘോഷയാത്ര ആയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. ഇതേ വേദിയില്‍ പൂര്‍ത്തിയാകാത്ത പേങ്ങാട്ടു കടവ് പാലത്തിന്റെ ഉദ്ഘാടനം നടത്താന്‍ അധികാരികള്‍ ആലോചിച്ചിരുന്നതായി ചിലര്‍ പറയുന്നു.

വടശേരിക്കര കുംബളത്താമണ്‍ പി എച്ച് സി ഉത്ഘാടനവും തികച്ചും രാഷ്‌ട്രീയ യോഗമായി മാറുകയായിരുന്നു. ഒന്നാം വാര്‍ഡു കല്ലക്കല്‍ പ്രദേശത്തെ പണി പൂര്‍ത്തിയാകാത്ത മൃഗാശുപത്രി അടിയന്തിരമായി ഉദ്ഘാടനം നടത്തണമെന്ന് അധികാരികള്‍ അന്ത്യ ശാസനം നല്കിയിരിക്കുകയാണ്. ഇതേ മൃഗാശുപത്രി പഞ്ചാത്തു തെരഞ്ഞെടുപ്പു കാലത്ത് മറ്റൊരു ഉദ്ഘാടനം കഴിഞ്ഞതാണ്. ഇതിന്റെ ഉത്ഘാടനവും ഇലക്ഷന് മുമ്പ് തന്നെ ഉണ്ടാവുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പണി പൂര്‍ത്തിയാകാത്ത പദ്ധതികളുടെ ഉല്‍ഘാടനങ്ങള്‍ സംഘടിപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടീ ഇടാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.