ശ്രീകണ്ഠാപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തുന്ന വിമോചനയാത്രക്ക് 21 ന് നടുവിലില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ബിജെപി ശ്രീകണ്ഠാപുരം നഗരസഭാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സ്വീകരണ ഘോഷയാത്രയില്‍ 100 ബൈക്കുകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.മാത്യു, കെ.ഡി.മുരളീധരന്‍, ടി.വി.രമേശന്‍, സി.കെ.പ്രഭാകരന്‍, ഇ.പി.പ്രഭാകരന്‍, ടി.ആര്‍.നാരായണന്‍, കെ.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
















