അടിമാലി: പൊതു നിരത്തില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍. അടിമാലി ഓടാക്കാസിറ്റി സ്വദേശിയും മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ കാവളാംകുഴിയില് ആന്റണി(46) യെയാണ് അടിമാലി പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് സ്കൂള്‍ കഴിഞ്ഞ് വരികയായിരുന്ന ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സഹപാഠിയെ വിരട്ടി ഓടിച്ച ശേഷമാണ് പ്രതി സാഹസത്തിനു മുതിര്‍ന്നത്. സംഭവത്തില്‍ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ അടിമാലി പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഇതിനും മുന്‍പും തിരുവനന്തപുരം തമ്പാനൂരില്‍ സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അടിമാലി പോലിസ് പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 354 പ്രകാരം കേസെടുത്തതായി അടിമാലി എസ്.ഐ ലാല്‍ സി ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: