അടിമാലി: രാജാക്കാട്- പൊന്മുടി റോഡ് തകര്‍ന്നടിഞ്ഞു. പൊന്മുടി ഡാം ടോപ്പ് മുതല്‍ പ്ലാന്റേഷന് വരെയുള്ള ഭാഗമാണ് പൂര്‍ണ്ണായും താറുമാറായിക്കിടക്കുന്നത്. നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും കടന്ന് പോകുന്ന ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. റോഡിന്റെ കുറെ ഭാഗം വനംവകുപ്പിന്റെ ഉടമസ്ഥതയിലുണ്ട്. ഇവിടമാണ് ടാര്‍ചെയ്യാതെ കിടക്കുന്നത്. വഴിയുടെ രണ്ട് വശങ്ങളിലും കാട്കയറിക്കിടക്കുകയാണ്. റോഡ് നന്നാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് പാലിച്ച് റോഡ് നവീകരിക്കണമെന്നാണ് .യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: