Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

ഫക്രുദ്ദീന്‍ അലി by ഫക്രുദ്ദീന്‍ അലി
May 26, 2026, 07:06 am IST
in Parivar, Special Article

മോദി സര്‍ക്കാരിന്റെ കാലത്ത് ഭാരതത്തിന്റെ സെല്‍ഫ് കോണ്‍ഫിഡന്‍സ് കൂടിയിട്ടുണ്ട്. രാജ്യം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം വളരെ കാര്യമായിത്തന്നെ തുടങ്ങി. ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ക്ക് പകരം സംവിധാനം കണ്ടെത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം എടുത്തുപറയേണ്ടതാണ്. നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പെട്രോളിയം എണ്ണയുടെ പ്രതിസന്ധിയാണ്. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളെ വന്‍തോതില്‍ മോദി പ്രോത്സാഹിപ്പിക്കുന്നു. ആണവ ഊര്‍ജം അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതല്‍ വൈദ്യുതോല്‍പാദന മാര്‍ഗങ്ങളെ പറ്റിയുള്ള അന്വേഷണവും നന്നായി നടക്കുന്നുണ്ട്.

പരിമിതികള്‍ ഉണ്ടെങ്കിലും നോട്ട് നിരോധനം നടപ്പാക്കാനുള്ള ധൈര്യം കാണിച്ചതുവഴി അട്ടിമറി നടത്താന്‍ ശ്രമിക്കുന്നവരില്‍ ഭയം ജനിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞു. തീവ്രവാദത്തെയും നക്‌സലിസത്തെയും അടിച്ചമര്‍ത്തി. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദൂയിസം എന്തുകൊണ്ട് അവരുടെ മതത്തിനെതിരല്ല എന്ന് മനസിലാക്കി കൊടുത്തു. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും ആഗസ്ത് 15ന് ദേശീയപതാക ഉയര്‍ത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ മുസ്ലിം ലീഗ് തന്നെ തുര്‍ക്കി തൊപ്പി ഒഴിവാക്കി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. ഭാരതീയന്‍ എന്നാല്‍ സാംസ്‌കാരികമായ ഐഡന്റിറ്റി ആണെന്ന് വിമര്‍ശകരെ കൊണ്ടുപോലും പരോക്ഷമായി അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു.

ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന് ഇതിന് മുമ്പും വളരെ നല്ല സ്ഥാനമാണുണ്ടായിരുന്നത്. ഉദാഹരണമായി ചേരിചേരാ പ്രസ്ഥാനം ആ കാലത്ത് വലിയ ചലനമാണ് സൃഷ്ടിച്ചത്. മോദിയുടെ കാലഘട്ടത്തില്‍ ഉണ്ടായ മാറ്റം, ഭാരതത്തെ പേടിക്കേണ്ടതാണെന്ന ഫീല്‍ ഉണ്ടാക്കി എന്നതാണ്. അതുകൊണ്ടാണ് ഇത്രയധികം എതിര്‍പ്പ് മോദിക്കെതിരെ ഉണ്ടാകുന്നത്. ഒന്നാംഘട്ടത്തില്‍ അവര്‍ വിചാരിച്ചത് മോദിയെ കൈകാര്യം ചെയ്ത്, അവരുടെ കൈയില്‍ നിര്‍ത്താം എന്നാണ്. പക്ഷെ മോദിയെ അങ്ങനെ കൈയില്‍ നിര്‍ത്താന്‍ പറ്റില്ലെന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അത് അപകടകരമായ സാഹചര്യമാണ്, എങ്കിലും ഭാരതം സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനുള്ള ഒരു തെളിവും കൂടിയാണ്.

ഭാരതീയ യുവത്വം

മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റം ഞാന്‍ കാണുന്നത് ബജ്‌രംഗ് ദള്‍ പോലുള്ള സംഘടനകളിലെ യുവാക്കളിലാണ്. അവരുടെ ഇടയിലുണ്ടായിരുന്ന മുസ്ലിം വിരോധം മാറിയിട്ടുണ്ട്. ആര്‍എസ്എസ് ശരിക്കും മുന്നോട്ട് വയ്‌ക്കുന്നത് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയും അതേസമയത്ത് സംസ്‌കാരത്തെ ബഹുമാനിക്കേണ്ട ആവശ്യകത ഉയര്‍ത്തിപ്പിടിക്കുക എന്നതുമാണ്. ഈ അജണ്ട ഇപ്പോള്‍ താഴെക്കിടയില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയും പോപ്പുലര്‍ ആവുകയും ചെയ്തിട്ടുണ്ട്. ശക്തനായ ഭരണാധികാരി ഉണ്ടെന്നും അയാള്‍ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യബോധമുള്ള നേതാവാണെന്നുമുള്ള വികാരം യുവജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഭാരതത്തിലെ ന്യൂനപക്ഷം ഇത്രയുംകാലം പറ്റിക്കപ്പെടുകയായിരുന്നു എന്നകാര്യം മുസ്ലിം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ അവരിപ്പോള്‍ പതുക്കെ പതുക്കെ അത് തിരിച്ചറിഞ്ഞുവരുന്നു. ഒരു പക്ഷേ ശരിക്കും അത് തിരിച്ചറിയാന്‍ കൂടുതല്‍ സമയം എടുക്കും. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടെതായ പല അജണ്ടകളുമുണ്ട്. അവര്‍ ഗ്ലോബല്‍ ആയിട്ടുള്ള മൂവ്‌മെന്റ് ആയതുകൊണ്ട് അവരിപ്പോള്‍ പതുങ്ങി നില്‍ക്കും. അവരുടെ അജണ്ട പണ്ടത്തെ പോലെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നില്ല എന്നുള്ള ഒരു വിഷമം അവര്‍ക്കുണ്ട്. അതിന്റെ പ്രതിഫലനമാണ് അന്താരാഷ്‌ട്ര തലത്തില്‍ മോദിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍.

ദേശസുരക്ഷ

അടിച്ചാല്‍ തിരിച്ചടിക്കും എന്നുള്ള സന്ദേശം കൊടുത്തു മോദി. മുമ്പ് ഇന്ദിരാ ഗാന്ധി ഒക്കെ അത് ചെയ്തിരുന്നുവെങ്കിലും ലോകരാജ്യങ്ങളുടെ ഇടയില്‍ അത് പറയാന്‍ നമ്മള്‍ തയാറായിരുന്നില്ല. എന്നാല്‍ ഇന്ന് അത് ധൈര്യപൂര്‍വം പറഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നു. നിഴല്‍ യുദ്ധം ചെയ്ത ശത്രുക്കള്‍ കൊലചെയ്യപ്പെടുന്നു. ഭാരതത്തെ ഈസി ആയി കൈകാര്യം ചെയ്യാന്‍ പറ്റില്ല എന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് നല്‍കാന്‍ പറ്റിയെന്നുള്ളതാണ്. ശക്തമായ തിരിച്ചടി കിട്ടുമെന്നുള്ളതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഇപ്പോള്‍ പാകിസ്ഥാന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മുമ്പത്തെ പോലെ, തോന്നിയപോലെ തീവ്രവാദികളെ ഇറക്കിവിടാന്‍ അവര്‍ക്ക് പറ്റുന്നില്ല.

Tags: 12 years of Narendra BharatFakhruddin AliIndia's confidence is skyNarendra Modi
ഫക്രുദ്ദീന്‍ അലി
ഫക്രുദ്ദീന്‍ അലി
അദ്ധ്യാപകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.