ഇടവെട്ടി: പഞ്ചായത്ത് അധികൃതര്‍ കൈയ്യോഴിഞ്ഞ നിര്‍ദ്ധന കുടുംബത്തിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വീട് നിര്‍മ്മിച്ച് നല്കുന്നു. നാടിന് മാതൃകയാകുന്ന ഈ പ്രവര്‍ത്തനത്തിന് ഇടവെട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഒത്തൊരുമിക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുടുംബത്തിന് 600 സ്ക്വയര്‍ ഫീറ്റ് വീടാണ് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നത്. ഇടവെട്ടിച്ചിറ വാര്‍ഡിലെ മേരിയും മകള്‍ ദീപയും നാളുകളായി പടുതകൊണ്ട് മറച്ച ഷെഡ്ഡിലാണ് താമസിക്കുന്നത്. പഞ്ചായത്തിന്റെ ഭവന പദ്ധതിയില്‍ ഉള്്പ്പെടാത്ത കുടുംബത്തെ ആശ്രയ പദ്ധതിയിലും പെടുത്തിയിട്ടില്ല. വഴിസൗകര്യംപോലും ഇല്ലാത്ത മൈലാടുംപാറയിലാണ് ഈ നിര്‍ദ്ധന കുംടുബം താമസിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും സഹായം കിട്ടുവാന്‍ ഉടനെ സാധ്യതയില്ലെന്ന് മനസിലാക്കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്കുവാന് മുന്നിട്ടിറങ്ങിയതെന്ന് വാര്‍ഡ് മെമ്പര്‍ ടി എം മുജീബ് പറഞ്ഞു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന നിര്‍മ്മാണം 3മാസം കൊണ്ട് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: