തൊടുപുഴ: ബസില്‍ സ്ത്രീയുടെ പേഴ്സ് മോഷ്ടിച്ച കള്ളന് കുടുങ്ങാന്‍ കാരണമായത് കണ്ടക്ടര്‍ മൂലമെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു. തൊടുപുഴ-പൂമാല റൂട്ടില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റ എംപീസ് ബസിലെ കണ്ടക്ടര്‍ വെട്ടിമറ്റം മുട്ടത്തുകുന്നേല്‍ ബര്‍ളി(45) കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ പുലര്‍ത്തിയെന്ന് ആരോപിച്ച് ബിഎംഎസ് നേതൃത്വത്തില്‍ ബസ് തൊഴിലാളികള്‍ പൂമാല റൂട്ടില്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തി. തുടര്‍ന്ന് സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടി. ഇളദ്ദേശം സ്വദേശികളായ ഫൈസല്‍, ഷെരീഫ്, റിയാസ് എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാളുടെ പിതാവാണ് മോഷണം നടത്തിയതെന്നാണ് വിവരം. സംഭവം ഇങ്ങനെ: ഏതാനും ദിവസം മുമ്പ് ഈ ബസില്‍ ഒരു സ്ത്രീയുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും തെരച്ചില്‍ നടത്തുന്നതിനിടയില്‍ കലയന്താനി സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിച്ച ഒരാളില്‍ നിന്നും പേഴ്സ് നാട്ടുകാര്‍ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു പേഴ്സ് കൈക്കലാക്കിയ ആളെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു മര്‍ദിച്ചു. ഇതേ തുടര്‍ന്നാണ് ബസിലെ കണ്ടക്ടറെ ഒരു സംഘം ആളുകള്‍ ചൊവ്വാഴ്ച കാറിലെത്തി ബസില്‍ നിന്ന് വലിച്ച് ചാടിച്ച് തലങ്ങും വിലങ്ങും മര്‍ദ്ദിച്ചത്. കണ്ടക്ടറാണ് പേഴ്സ് മോഷ്ടിച്ച കാര്യം മറ്റുള്ളവരോട് പറഞ്ഞതെന്ന് വിരോധത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ബിഎംഎസ് മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൈയുടെ ഒരം ഇറങ്ങിപ്പോയ ബര്‍ളിയെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: