അടിമാലി: ദമാമില്‍ വീട്ടു ജോലിക്കെത്തി കാണാതായ മലയാളി വീട്ടമ്മയെ കണ്ടത്തി. ജോര്‍ഡന്‍ അതിര്‍ത്തിയിലെ അല്‍ഖുയൊത്തില്‍ വീട്ടമ്മയുണ്ടെന്നാണ് വിവരം ലഭിച്ചത്. ഡിസംബര്‍ 11 ന് ദമാമിലെ വിമാനത്താവളത്തിലെത്തിയ ശേഷം ഇവരെ കാണാതാവുകയായിരുന്നു. അടിമാലി കണപറമ്പില്‍ ദിവാകരന്റെ ഭാര്യ സുജാത (40) ഖുയൊത്തിലെ മാന്‍ പവര്‍ കമ്പനി ഓഫിസിലുണ്ടന്ന് വിവരം ലഭിച്ചത്. ഇന്‍ഡ്യന്‍ എംബസിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഖുയോത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും ഫാക്‌സ് സന്ദേശം നേരിട്ട് അടിമാലി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ശനിയാഴ്ചയോടെ ഇവര്‍ നാട്ടില്‍ മടങ്ങി എത്തുമെന്നാണ് വിവരം
















