കൊച്ചി: സംസ്ഥാനത്ത് മാല മോഷണം പതിവാകുന്നതിനാല്‍ മാലക്കള്ളന്മാരെ പിടിക്കാന്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണമെന്ന് ഹൈക്കോടതി പോലീസിനു നിര്‍ദ്ദേശം നല്‍കി. ഡിജിപി കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണമെന്നും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റീസ് ബി. കെമാല്‍പാഷ ഉത്തരവിട്ടു.
മാല കള്ളന്മാര്‍ പൊട്ടിച്ചു കൊണ്ടുപോയതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നും അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഏല്‍പിക്കണമെന്നുമായിരുന്നു ജോയ്‌സിയുടെ ആവശ്യം. ഹര്‍ജിക്കാരി ഉന്നയിച്ചത് ഗൗരവമേറിയ വിഷയമാണെന്നും മാലക്കള്ളന്മാരുടെ എണ്ണം കൂടി വരികയാണെന്നും ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലയിരുത്തി. എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ 2008 ജനുവരി ഒന്നു മുതല്‍ 2015 സെപ്തംബര്‍ 14 വരെയുള്ള കാലയളവില്‍ 87 മാല പൊട്ടിക്കല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 41 കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടിയതെന്നും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും സ്ഥിതി ഇതു തന്നെയാണെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി തലപ്പള്ളി സ്വദേശിനി ജോയ്‌സി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
















