കാഞ്ഞിരപ്പള്ളി: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏഴിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും താലൂക്കിലെ മുഴുവന്‍ തൊഴിലാളികളെയും പങ്കെടുപ്പിക്കും. അന്ന് താലൂക്കിലെ എല്ലാ ബാര്‍ബര്‍ ബ്യൂട്ടിഷന്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും താലൂക്ക് കമ്മിറ്റി അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രവീന്ദ്രദാസ്, താലൂക്ക് പ്രസിഡന്റ് ടി.എന്‍. ബാബു, സെക്രട്ടറി ശശി ഗോപാലന്‍, കെ.എന്‍.ഷാജി, പി.കെ.സജി, കെ.വി.വിമല്‍ കുമാര്‍, എസ്. അനീഷ് കുമാര്‍ , ഇ.എന്‍ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
















