തൊടുപുഴ: അന്നം മണ്ണ് വെള്ളം എല്ലാവര്‍ക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതു വലതു മുന്നണികളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ തൊടുപുഴയിലെ സ്വീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി തൊടുപുഴ നിയോജകമണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകയോഗം 8 ന് രാവിലെ 11 മണിക്ക് തൊടുപുഴ ഇഎപി ഹാളില്‍ ചേരും. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് അജിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ഗീതാകുമാരി എന്നിവര്‍ രാഷ്‌ട്രീയ സംഘടനാ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിക്കും. ദേശീയ സമിതി അംഗം പി.പി സാനു,ദക്ഷിണ മേഖലാ പ്രസിഡന്റും ജില്ലാ പ്രഭാരിയുമായ പ്രതാപചന്ദ്ര വര്‍മ്മ, ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍, ജില്ലാ സെക്രട്ടറി പി.ആര്‍ വിനോദ്, സംസ്ഥാന സമിതി അംഗം എം.ഐ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫെബ്രുവരി 2, 3 തീയതികളിലാണ് യാത്ര ജില്ലയിലെത്തുന്നത്.
















