കോട്ടയം: അഖില കേരളാ ചേരമര്‍ ഹിന്ദുമഹാ സഭ കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുദായ അംഗങ്ങളില്‍ നിന്ന് വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീരകരണം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷന്‍ മെമ്പര്‍ ജയേഷ് മോഹനന്‍, ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ വാസന്തി മണി, അഡ്വ. യദുകൃഷ്ണന്‍, മണര്‍കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. തങ്കപ്പന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
















