കോട്ടയം: കെഎസ്ആര്‍ടിസി ബസ്റ്റാന്റ് തകര്‍ന്നുകിടക്കുകയാണ് . മെറ്റല്‍ ഇളക്കിമാറ്റിയതിനെ തുടര്‍ന്നു ബസുകള്‍ കയറിയിറങ്ങുമ്പോള്‍ അതിരൂക്ഷമായ പൊടിയാണ്. ഇത് യാത്രക്കാര്‍ക്ക് ഏറെ വിഷമങ്ങള്‍ ഉണ്ടാക്കുന്നു . പ്രത്യകിച്ചും ബസ് കാത്തിരിക്കുന്നവരെ അതുകുടതെ ദുര്‍ഗന്ധവും . ബസ് സ്റ്റന്റിനു ഉള്ളിലുള്ള കടകളില്‍ നിന്നുള്ള മാലിന്യം പുറത്തുകളയാന്‍ ഒരു സംവിധാനവും ഇല്ല .കടകളില്‍ നിന്നും വെയ്സ്റ്റ് നിറഞ്ഞ വെള്ളം ബക്കറ്റില്‍ പരസ്യമായി സ്റ്റാന്റിലേക്ക് തന്നെ ഒഴിക്കുന്നു .ഒരു നടപടിയും ഇല്ല. വൃത്തിഹീനമായ അന്തരിക്ഷത്തിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത് .ആരോഗ്യവകുപ്പ് അധികാരികള്‍ കടകള്‍ പരിശോധിക്കാന്‍ തയ്യാറാകണം. കടകളില്‍ നിന്നുള്ള മലിനജലം സ്റ്റാന്റിലേക്ക് ഒഴിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു . ശബരിമല തീര്‍ത്ഥാടകരെ പിഴിയുന്ന കെഎസ്ആര്‍ടിസി അവര്‍ക്ക് വിശ്രമിക്കന്‍പോലും സാധിക്കാത്ത വിധത്തിലുള്ള പൊടിയാണ് എവിടുള്ളതെന്നും സത്വര നടപടി വേണമെന്നും എന്‍.ഹരി പറഞ്ഞു
















