എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ പാതയില്‍ മദ്യക്കുപ്പി താഴെവീണ് പൊട്ടിച്ചിതറി. തകര്‍ന്ന കുപ്പിച്ചില്ലുകള്‍ ബൈക്ക് യാത്രക്കാര്‍ സ്ഥലംവിട്ടു. എരുമേലി ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
സമീപത്തെ വൈന്‍ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വന്നയാള്‍ ബൈക്കില്‍ കയറുന്നതിനിടെ കുപ്പി താഴെ വീണ് പൊട്ടുകയായിരുന്നു. മദ്യക്കുപ്പി താഴെവീണ് പൊട്ടിച്ചിതറിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രികര്‍ ഉടനെ സ്ഥലം വിടുകയും ചെയ്തു. കുപ്പി താഴെ വീണ് പൊട്ടുന്നത് കണ്ട് പേട്ട തുള്ളി വന്ന തീര്‍ത്ഥാടകരാണ് കുപ്പിയുടെ ചില്ല് കഷ്ണങ്ങള്‍ മാറ്റി പാത സഞ്ചാരയോഗ്യമാക്കിയത്. എന്നാല്‍ കുപ്പി പൊട്ടിയ സ്ഥലത്തുണ്ടായിരുന്ന ഡ്യൂട്ടി പോലീസുകാരന്‍ സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. രാത്രി കാലങ്ങളിലെ പോലീസ് ഡ്യൂട്ടി കര്‍ശനമാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















